ഐഎഫ്എഫ്കെ ഡെലി​ഗേറ്റ് രജിസ്ട്രേഷൻ നാളെ മുതൽ

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 12 മുതൽ 19 വരെ
iffk 2025
iffk 2025
Updated on
1 min read

തിരുവനന്തപുരം: 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള (ഐഎഫ്എഫ്കെ) ഡെലി​ഗേറ്റ് രജിസ്ട്രേഷൻ നവംബർ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐഎഎഫ്എഫ്കെ ഡിസംബർ 12 മുതൽ 19 വരെ വിവിധ തിയേറ്ററുകളിലായി അരങ്ങേറും.

പൊതു വിഭാ​ഗത്തിനു ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്കു ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഡിലി​ഗേറ്റ് ഫീസ്. പൊതുവിഭാ​ഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി, ഫിലിം ആൻഡ് ടിവി പ്രൊഫഷണൽസ് തുടങ്ങി എല്ലാ വിഭാ​ഗങ്ങളിലേക്കും ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനു മേളയുടെ മുഖ്യ വേദിയായി ടാ​ഗോർ തിയേറ്ററിൽ ഡെലി​ഗേറ്റ് സെൽ സജ്ജീകരിച്ചിട്ടുണ്ട്.

iffk 2025
'പല്‍ പല്‍ ദില്‍ കെ പാസ്., യേ ദോസ്തി..'; പ്രണയവും സൗഹൃദവും ആഘോഷിച്ച ധര്‍മേന്ദ്രയുടെ പാട്ടുകള്‍

ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാ​ഗം, മുൻനിര ചലച്ചിത്രമേളകളിൽ അം​ഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമാ വിഭാ​ഗം, സമകാലിക ഇന്ത്യൻ സിനിമ, മലയാളം സിനിമ ഇന്ന്, കൺട്രി ഫോക്കസ് വിഭാ​ഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്കു സ്മരണാഞ്ജലിയർപ്പി ഹോമേജ് വിഭാ​ഗം സിനിമകൾ 30ാമത് ഐഎഫ്എഫ്കെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംവിധായകർ, സാങ്കേതിക പ്രവർത്തകർ, ജൂറി അം​ഗങ്ങൾ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും. മേളയുടെ ഭാ​ഗമായുള്ള ഓപ്പൺ ഫോറം, മീറ്റ് ദി ഡയറക്ടർ, ഇൻ കോൺവർസേഷൻ, എക്സിബിഷൻ, കലാ- സാംസ്കാരിക പരിപാടികളും അരങ്ങേറും.

iffk 2025
ജോസഫ് കണ്ട് ധര്‍മേന്ദ്ര കെട്ടിപ്പിടിച്ചു; ഹിന്ദി റീമേക്ക് പ്രഖ്യാപനം കാത്തു നില്‍ക്കാതെ അദ്ദേഹം പോയി; കുറിപ്പുമായി എം പദ്മകുമാര്‍
Summary

iffk 2025: Delegate registration for the 30th International Film Festival of Kerala (IFFK) will begin on Tuesday, November 25 at 10 am.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com