'ഇന്ദിരാനഗറിലെ 'ഗുണ്ടി'യാണ് ഞാന്‍', ക്യൂട്ട് ചിത്രവുമായി ദീപിക പദുക്കോണ്‍, ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണാണ് ദ്രാവിഡിന്റെ ഹിറ്റ് ഡയലോഗുമായി എത്തിയത്
ദീപിക പദുക്കോൺ/ ഇൻസ്റ്റ​ഗ്രാം
ദീപിക പദുക്കോൺ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡിന്റെ പുതിയ പരസ്യം പുറത്തുവന്നത്. വന്‍ കലിപ്പ് ലുക്കിലുള്ള ദ്രാവിഡിന്റെ അവതാരം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ദിരാനഗര്‍ കാ ഗുണ്ടാ ഹൂന്‍ എന്ന ഡയലോഗും ഹിറ്റായി. ഇപ്പോഴിതാ ഇന്ദിരാനഗറിലെ ഒരു ഗുണ്ടിയുടെ ചിത്രമാണ് ആരാധകരുടെ മനസു കീഴടക്കുന്നത്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണാണ് ദ്രാവിഡിന്റെ ഹിറ്റ് ഡയലോഗുമായി എത്തിയത്. 

തന്റെ കുട്ടിക്കാലത്തെ ചിത്രമാണ് താരം പങ്കുവെച്ചത്. നിലത്തിരുന്ന് കളിക്കുന്നതാണ് ചിത്രം. ഇന്ദിരാനഗര്‍ കി ഗുണ്ടി ഹൂന്‍ മേ (ഇന്ദിരാനഗറിലെ ഗുണ്ടിയാണ് ഞാന്‍) എന്നാണ് താരം കുറിച്ചത്. താരത്തിന്റെ അമ്മ ഉജ്ജ്വല പദുക്കോണാണ് ചിത്രം പകര്‍ത്തിയത്. ബാംഗളൂരുവിലെ ഇന്ദിരാനഗറിലാണ് താരം ജനിച്ചു വളര്‍ന്നത്. അതിനാല്‍ ഈ ഡയലോഗ് ഏറ്റവും യോജിക്കുന്നത് ദീപികയ്ക്കാണെന്നാണ് കമന്റുകള്‍. 

നിരവധി സിനിമകളാണ് താരത്തിന്റേതായി പുറത്തുവരാനുള്ളത്. ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള 83യാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍, ഷാരുഖ് ഖാന്‍ ചിത്രം എന്നിവയാണ് ഷൂട്ടിങ് നടക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com