'രാജു സ്റ്റേജിന്റെ അടിയില്‍ നിന്നും ചാടി വന്നപ്പോള്‍ എനിക്ക് ടെന്‍ഷനായിരുന്നു'; കാരണം പറഞ്ഞ് ഇന്ദ്രജിത്ത്

കണ്ടിട്ട് തന്നെ ആറ് മാസത്തോളമായി
Indrajith, Prithviraj
Indrajith, Prithvirajഇന്‍സ്റ്റഗ്രാം
Updated on
1 min read

മഹേഷ് ബാബുവിനെ നായകനാക്കി എസ്എസ് രാജമൗലിയൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വരാണസി. ചിത്രത്തില്‍ വില്ലനായി എത്തുന്നത് പൃഥ്വിരാജ് ആണ്. സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു ലോഞ്ച് പരിപാടി. ലോഞ്ച് പരിപാടിയിലെ പൃഥ്വിരാജിന്റെ എന്‍ട്രി വൈറലായി മാറിയിരുന്നു. സ്റ്റേജിന്റെ അടിയില്‍ നിന്നും ചാടി വന്ന് നില്‍ക്കുന്ന പൃഥ്വിരാജിന്റെ വിഡിയോ ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

Indrajith, Prithviraj
സ്ലീപ്പര്‍ ഹിറ്റായി 'എക്കോ'; കളക്ഷനില്‍ വന്‍ കുതിപ്പ്; ഭാവി താരമെന്ന് ഉറപ്പിച്ച് സന്ദീപ്

എല്ലാവരും കയ്യടിച്ച ആ നിമിഷം തനിക്ക് നല്‍കിയത് ടെന്‍ഷനായിരുന്നുവെന്നാണ് പൃഥ്വിയുടെ ചേട്ടന്‍ ഇന്ദ്രജിത്ത് പറയുന്നത്. പൃഥ്വിരാജിന്റെ മുട്ടിന് ചെറിയ പ്രശ്‌നമുണ്ട്. അതിനാല്‍ താന്‍ അതായിരുന്നു ആലോചിച്ചതെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറയുന്നത്.

Indrajith, Prithviraj
'മഹാനടിക്കു ശേഷം ആറ് മാസം സിനിമയൊന്നും ലഭിച്ചില്ല, ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല'; തുറന്നു പറഞ്ഞ് കീര്‍ത്തി

'ഞാന്‍ ആ വീഡിയോ ആദ്യം കണ്ടപ്പോള്‍ ആലോചിച്ചത് വേറെയൊന്നുമല്ല, രാജുവിന് മുട്ടിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. അപ്പോള്‍ രാജു ഇങ്ങനെ സ്റ്റേജിലേക്ക് അടിയില്‍ നിന്ന് ചാടി വന്നപ്പോള്‍ അതായിരുന്നു ഞാന്‍ ശ്രദ്ധിച്ചത്.'' എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. വരാണസി ഇന്ത്യന്‍ സിനിമയിലെ വലിയൊരു പ്രൊഡക്ഷനാണ് അപ്പോള്‍ അതിന്റെ ലോഞ്ചില്‍ മൂന്ന് പ്രധാന കഥാപാത്രങ്ങളില്‍ ഒരാള്‍ രാജു എന്ന് പറയുന്നത് വലിയ കാര്യമാണ്. സഹോദരന്‍ എന്ന നിലയില്‍ രാജുവിനെ ഓര്‍ത്തു അഭിമാനിക്കുന്നുവെന്നും ഇന്ദ്രജിത്ത് പറയുന്നു.

അതേസമയം സിനിമയുടെ തിരക്കുകള്‍ കാരണം തങ്ങള്‍ എല്ലാപ്പോഴും സംസാരിക്കാറില്ലെന്നും ഇന്ദ്രജിത്ത് പറയുന്നുണ്ട്. 'ഞങ്ങള്‍ എല്ലാ ദിവസവും സംസാരിക്കാറില്ല, ഈ അടുത്ത് എമ്പുരാന്‍ ഷൂട്ടിംഗ് സമയത്താണ് എനിക്കും രാജുവിനും ഒരുമിച്ച് സമയം ചിലവഴിക്കാന്‍ കഴിഞ്ഞത്. മൂന്ന് നാല് ദിവസം ഞങ്ങള്‍ മാത്രം പൂര്‍ണിമയും സുപ്രിയയും ഇല്ലായിരുന്നു. നല്ല ഫണ്‍ ആയിരുന്നു...അന്ന് ഞങ്ങള്‍ അവിടുത്തെ ഓരോ പബ്ബിലോക്കെ പോയി കുറച്ച് അലമ്പോക്കെ കാണിച്ച് തിരിച്ചു പോന്നു. അല്ലാതെ ഞാന്‍ അവനെ ഇപ്പോള്‍ കണ്ടിട്ട് തന്നെ ആറ് മാസത്തോളമായി' എന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. ആര്‍ആര്‍ആറിന് ശേഷം രാജമൗലിയൊരുക്കുന്ന സിനിമയിലെ നായിക പ്രിയങ്ക ചോപ്രയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലേക്കുള്ള പ്രിയങ്കയുടെ തിരിച്ചുവരവാണ് വാരാണസി. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ആണ് സിനിമയുടെ തിരക്കഥയെഴുതുന്നത്.

Indrajith says he got tensed Prithviraj jumping on to the stage in Varanasi launch.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com