പക്കാ അണ്ടറേറ്റഡ്! ഇന്ദ്രജിത്തിന്റെ ആ കരിയർ ബെസ്റ്റ് മൂവി റീ റിലീസിന്

പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവ​ഹിച്ചിരിക്കുന്നത്.
Nayakan
Nayakanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഇന്ദ്രജിത്തിന് നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് നായകൻ. 16 വർഷങ്ങൾക്ക് ശേഷം തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ വീണ്ടുമെത്തുകയാണ് കഥകളി കലാകാരനായ 'വരദനുണ്ണി'. ലിജോ ജോസ് പെല്ലിശേരിയുടെ ആദ്യ ചിത്രം റീ റിലീസിനെത്തുന്നുവെന്ന വിവരം ഏറെ ആകാംക്ഷയോടെ മലയാളികൾ സ്വീകരിച്ചിരിക്കുന്നത്.

പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവ​ഹിച്ചിരിക്കുന്നത്. ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവന്‍, ലാലു അലക്സ്, കലാശാല ബാബു, ചെമ്പന്‍ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനില്‍ മുരളി, സാലു കെ ജോര്‍ജ്ജ്, ശിവജ്, കിരണ്‍രാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബിക മോഹന്‍ എന്നിവരും നായകനില്‍ പ്രധാന വേഷങ്ങളിലെത്തി.

ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറില്‍ അനൂപ് ജോണ്‍സണ്‍ കരേടന്‍ ആണ് ചിത്രം നിര്‍മിച്ചത്. റിലീസ് വേളയില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. നായകന്റെ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്ററിംഗ് ചെയ്തിരിക്കുന്നത് ഹൈ സ്റ്റുഡിയോസ് ആണ്.

Nayakan
എന്തൊരു കുതിപ്പ് ആണിത്! ആദ്യ ദിനം തന്നെ 100 കോടിക്ക് മുകളിൽ; 'ധുരന്ധർ 2'ഓപ്പണിങ് ഡേയിൽ എത്ര നേടി ?

മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഏപ്രിലില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിര്‍മാതാവ് അറിയിച്ചു. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

Nayakan
'ബസൂക്ക വലിയ നഷ്ടമുണ്ടാക്കി, കളങ്കാവൽ റൈറ്റ്സ് എന്ന വാ​ഗ്ദാനവും പാലിച്ചില്ല'; ട്രൂത്ത് ​ഗ്ലോബൽ ഫിലിംസിനെതിരെ നിയമനടപടിക്കൊരുങ്ങി വിതരണക്കാർ

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ റീ റിലീസ് അനൗൺസ്മെന്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'ഇന്ദ്രേട്ടന്റെ ഫാൻ ആക്കിയ സിനിമ', 'വരദനുണ്ണി... ഈ പടം ഇറങ്ങിയ ടൈം മാറി പോയി ഇപ്പോഴും സ്കോപ്പ് ഉണ്ട് ഒരു സീക്വൽ'- എന്നൊക്കെയാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

Summary

Cinema News: Indrajith starrer Nayakan to be re released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com