എന്തൊരു കുതിപ്പ് ആണിത്! ആദ്യ ദിനം തന്നെ 100 കോടിക്ക് മുകളിൽ; 'ധുരന്ധർ 2'ഓപ്പണിങ് ഡേയിൽ എത്ര നേടി ?

ആക്ഷന്‍ കൊറിയോഗ്രാഫിയില്‍ പുതിയ ഒരു ബെഞ്ച് മാര്‍ക്ക് ആണ് ചിത്രമെന്നാണ് പലരും വിലയിരുത്തുന്നത്.
Dhurandhar 2
Dhurandhar 2ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഓപ്പണിങ് ഡേയിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ ദ് റിവഞ്ച്'. മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. രൺവീറിന്റെ പെർഫോമൻസിനെയും ആദിത്യയുടെ മേക്കിങ്ങിനെയും വാനോളം പ്രശംസിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ.

ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ആ​ഗോളതലത്തിൽ 240 കോടി രൂപയാണ് ചിത്രം ആദ്യ ദിനം കളക്ട് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം 100 കോടിയിലധികം കളക്ഷൻ നേടിയെന്ന റെക്കോർഡും ധുരന്ധർ സ്വന്തമാക്കിയിരിക്കുകയാണ്.

ആദ്യ ദിനത്തിൽ ഇന്ത്യയിൽ നിന്ന് 102.55 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാരുഖ് ഖാന്റെ 'ജവാൻ' (75 കോടി), 'പഠാൻ' (57 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോർഡുകൾ മറികടന്നാണ് ധുരന്ധർ 2 മുന്നേറുന്നത്. ഇതോടെ ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടുന്ന ചിത്രമായി ധുരന്ധർ 2 മാറി. 'ധുരന്ധര്‍ ദി റിവഞ്ച്' മൂന്ന് മണിക്കൂറും 55 മിനിറ്റുമാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

Dhurandhar 2
'ഇപ്പോൾ എന്റെ ഉത്തരവാദിത്വം കൂടി, പ്രേക്ഷകരെ നിരാശപ്പെടുത്താനാകില്ലല്ലോ'; നന്ദി പറഞ്ഞ് 'ധുരന്ധർ' താരം

അത്രയും സമയം പ്രേക്ഷകരെ ബോറടിപ്പിക്കാതെ അവസാന ഭാഗം വരെ മുള്‍മുനയില്‍ നിര്‍ത്താൻ സംവിധായകന് കഴിഞ്ഞുവെന്നാണ് ചിത്രം കണ്ട ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്നത്. ഹിന്ദി പതിപ്പിന് പുറമേ ചിത്രത്തിന്‍റെ മലയാളം, തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Dhurandhar 2
സായ് അഭ്യങ്കാർ അല്ല; മണിരത്നം സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത് റഹ്മാൻ തന്നെ

ആക്ഷന്‍ കൊറിയോഗ്രാഫിയില്‍ പുതിയ ഒരു ബെഞ്ച് മാര്‍ക്ക് ആണ് ചിത്രമെന്നാണ് പലരും വിലയിരുത്തുന്നത്. ഹംസ എന്ന ഐഡന്‍റിറ്റി സ്വീകരിച്ച ജസ്‌കിരത് സിങ് രംഗി എന്ന ഇന്ത്യൻ ചാരനായാണ് രണ്‍വീര്‍ സിങ് ചിത്രത്തില്‍ എത്തുന്നത്. രണ്‍വീറിനെ കൂടാതെ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Summary

Cinema News: Ranveer Singh starrer Dhurandhar The Revenge Day 1 box office collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com