'അദ്ദേഹത്തെ കാണാൻ പറ്റിയത് ദൈവത്തിന്റെ അനു​ഗ്രഹം'; വിജയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഇന്ദ്രൻസ്

വിജയ്‌യെ കാണാനുള്ള ഒരു ഭാ​ഗ്യവും എനിക്ക് കിട്ടി.
Indrans
Indransവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സൂര്യ ചിത്രം 'കറുപ്പി'ലൂടെ തമിഴകത്തും കയ്യടി നേടിയിരിക്കുകയാണ് നടൻ ഇന്ദ്രൻസ് ഇപ്പോൾ. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഇന്ദ്രൻസ്. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

"വിജയ്‌യെ കാണാനുള്ള ഒരു ഭാ​ഗ്യവും എനിക്ക് കിട്ടി. നൻപൻ എന്ന സിനിമയിൽ എനിക്ക് ഒരു സീനുണ്ടായിരുന്നു. സത്യരാജ് സാറിനൊപ്പം എല്ലാവരും ഇരിക്കുന്ന ഒരു സീനുണ്ട്. അതിൽ വിജയ് സാറുമുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് എല്ലാവർക്കും അറിയാവുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. കേരളം എന്ന് പറഞ്ഞാൽ ചെറിയ ഒരു സംസ്ഥാനമാണ്.

നമ്മുടെ ചെറിയൊരു ഇൻഡസ്ട്രിയിൽ നിന്ന് അദ്ദേഹത്തെ പോലെ ഒരാളെ കാണാൻ പറ്റിയത് ദൈവത്തിന്റെ അനു​ഗ്രഹം. നൻപനിലെ ചെറിയ വേഷമായിരുന്നെങ്കിലും സംവിധായകൻ വലിയ ആളല്ലേ. അദ്ദേഹം ആക്ഷൻ എന്ന് പറയുമ്പോൾ അഭിനയിക്കാൻ കഴിയുന്നത് ഒരു ഭാ​ഗ്യമാണ്. വലിയ ക്രൂവായിരുന്നു.

Indrans
'വെൽക്കം ബാക്ക് കോമ്രേഡ്'; ബിനീഷ് കോടിയേരിയെ സ്വാ​ഗതം ചെയ്ത് വിനായകൻ

പക്ഷേ ഭയങ്കര സൈലന്റ് ആയിരുന്നു സെറ്റ്, വളരെ സൈലന്റ്. സാർ അടുത്തുവന്ന് വളരെ കൂളായി എല്ലാം പറഞ്ഞു തന്നിട്ട് പോകും. ഷങ്കർ സാറിന്റെ പടത്തിൽ അഭിനയിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ കണ്ടല്ലോ. ആ സമയത്ത് ഞാൻ കോമഡി സിനിമകളാണ് ചെയ്തിരുന്നത്. സീരിയസും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ പോലും കോമഡി വേഷങ്ങൾ കണ്ടാണ് അദ്ദേഹം എന്നെ വിളിച്ചത്.

Indrans
'എനിക്ക് ഇപ്പോഴും ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല; മമ്മൂട്ടിയുടെ ആ ചോദ്യം കാരണമാണ് ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്'

ത്രീ ഇഡിയറ്റ്സ് ഒക്കെ കണ്ടിരുന്നു. അതൊരു കോമഡി സിനിമയാണ്. എന്റെ ശബ്ദവും അങ്ങനെയാണ്. ഡബ്ബ് ചെയ്തപ്പോഴും അതുപോലെ തന്നെ ചെയ്തു".- ഇന്ദ്രൻസ് പറഞ്ഞു. 2012 ൽ ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് നൻപൻ. വിജയ്‌ക്കൊപ്പം ജീവ, ശ്രീകാന്ത്, ഇല്യാന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 150 കോടിയോളം ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്യുകയും ചെയ്തു.

Summary

Indrans reveals experience with Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SJ Suryah, Thalapathi
 PM Modi CM Vijay
Soorya Krishnamoorthy
Nepal Floods, S J Suryah
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com