'എനിക്ക് ഇപ്പോഴും ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല; മമ്മൂട്ടിയുടെ ആ ചോദ്യം കാരണമാണ് ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്'

ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്.
Indrans
Indransവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ആർജെ ബാലാജി- സൂര്യ കൂട്ടുകെട്ടിലെത്തിയ 'കറുപ്പ്' എന്ന ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തിരിക്കുകയാണിപ്പോൾ. ഓരോ ദിവസവും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് ഇന്ദ്രൻസിന്റെ കഥാപാത്രമായ മട്ടാഞ്ചേരി സുകുമാരൻ പറയുന്ന രം​ഗം തിയറ്ററിൽ എല്ലാവരുടെയും കണ്ണ് നനയിച്ചിരുന്നു.

ഇപ്പോഴിതാ തനിക്ക് ജീവിതത്തിലും ​ഗൂ​ഗിൾ പേ ചെയ്യാനറിയില്ലെന്ന് പറയുകയാണ് ഇന്ദ്രൻസ്. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്. താൻ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ കാരണം മമ്മൂട്ടിയാണെന്നും ഇന്ദ്രൻസ് വെളിപ്പെടുത്തി.

"ഇപ്പോഴും എനിക്ക് ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാർ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്.

Indrans
'വിദ്യാർഥിനികൾക്ക് മാത്രമല്ല ആർത്തവമുണ്ടാകുന്നത്; കിട്ടിയ ചാൻസിൽ 3 ദിവസം അടിച്ചു പൊളിച്ചു നടന്നാൽ ഈ അവധിയുടെ ഉദ്ദേശ്യ ശുദ്ധി വെറുതെ ആകില്ലേ ?'

അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. 'എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?'. നീ എന്താ ഫോൺ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാൻ ഫോൺ വാങ്ങിക്കുന്നത്.

Indrans
'വെൽക്കം ബാക്ക് കോമ്രേഡ്'; ബിനീഷ് കോടിയേരിയെ സ്വാ​ഗതം ചെയ്ത് വിനായകൻ

എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോ​ഗിക്കാൻ അറിയില്ല".- ഇന്ദ്രൻസ് പറഞ്ഞു. ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല എന്ന ഡയലോ​ഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു. എന്റെ ശരിക്കുള്ള വേദന കൂടി ആ കഥാപാത്രത്തിലുണ്ടായിരുന്നുവെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.

Summary

Indrans says he bought the smartphone on Mammootty's advice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indrans
M K Stalin
Mammootty
Vinod Suryavanshi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com