റിതേഷും ജനീലിയയും/ ചിത്രം: ഇൻസ്റ്റ​ഗ്രാം
റിതേഷും ജനീലിയയും/ ചിത്രം: ഇൻസ്റ്റ​ഗ്രാം

ജനീലിയ മൂന്നാമതും ​ഗർഭിണി? വൈറലായി വിഡിയോ

വിഡിയോ കണ്ട് ജനീലിയ ​ഗർഭിണിയാണോ എന്നാണ് ആരാധകരുടെ സംശയം
Published on

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് റിതേഷ് ദേശ്മുഖും ജനീലിയ ഡിസൂസയും. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിഡിയോ കണ്ട് ജനീലിയ ​ഗർഭിണിയാണോ എന്നാണ് ആരാധകരുടെ സംശയം. 

മുംബൈയിലെ ഫാഷൻ സ്റ്റോർ ലോഞ്ചിൽ പങ്കെടുക്കാനാണ് റിതേഷിനൊപ്പം ജനീലിയ എത്തിയത്. നീല നിറത്തിലുള്ള മിനി ഡ്രസ്സാണ് താരം അണിഞ്ഞിരുന്നത്. വിഡിയോയിൽ ജനീലിയയുടെ നിറവയർ വ്യക്തമാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. കൂടാതെ വയറിന് സപ്പോർട്ട് കൊടുത്തുകൊണ്ടുള്ള താരത്തിന്റെ നിൽപ്പും ആരാധകർക്കിടയിൽ സംശയത്തിന് കാരണമായി. വിഡിയോയിൽ ജനീലിയയെ റിതേഷ് ഒരുപാട് കെയർ ചെയ്യുന്നുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ജനീലിയ മൂന്നാമതും ​ഗർഭിണിയായോ എന്ന ചോദ്യവുമായി എത്തിയിരിക്കുന്നത്. 

 എന്നാൽ വാർത്തയോട് ഇതുവരെ ജനീലിയയും റിതേഷും പ്രതികരിച്ചിട്ടില്ല. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012ലാണ് ഇരുവരും വിവാഹിതരായത്.  ഇരുവർക്കും രണ്ട് ആൺകുട്ടികളാണുള്ളത്. 2014ലാണ് മൂത്തമകൻ റിയാൻ ജനിച്ചത്. 2016ൽ രണ്ടാമത്തെ മകൻ റഹിലും ജനിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com