കഴിഞ്ഞ ദിവസമാണ് സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയ തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചത്. 22 കിലോയോളം ശരീരഭാരം താരം കുറച്ചെന്നാണ് വ്യക്തമാക്കിയത്. അതിന് പിന്നാലെ താരപുത്രി രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാവുകയാണ്. വിസ്മയയെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിരവധി കമന്റുകളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന്വ താഴെയും വാർത്തകൾക്ക് താഴെയും വരുന്നത്.
'കാശുണ്ടെന്ന് വെച്ച് നല്ല തീറ്റ, പിന്നെ ലക്ഷങ്ങള്‍ മുടക്കി തടി കുറയ്ക്കല്‍, അതിനിവള്‍ പെണ്ണാണോ', 'പൈസ കൂടിപ്പോയതിന്റെ അഹങ്കാരമാണ്' അങ്ങനെ തുടങ്ങുന്ന സ്ത്രീവിരുദ്ധ കമന്റുകളാണ് നിറയുന്നത്. അതിനൊപ്പം മോഹന്‍ലാലും രൂക്ഷമായ ആക്രമണത്തിന് ഇരയാകുന്നുണ്ട്. മാത്രമല്ല വിസ്മയയുടെ പരിശീലകനെക്കുറിച്ചും മോശം കമന്റുകളാണ് വരുന്നത്. എന്നാൽ ഇത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെയും വിമർശനം ശക്തമാകുകയാണ്. ഇതാണോ സാക്ഷര കേരളം എന്ന ചോദ്യവുമായാണ് ചിലര്‍ മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചത്.
തായ്ലൻഡിൽ ആയോധനകലാ അഭ്യസിച്ച് കഠിനമായ പരിശീലനത്തിലൂടെയാണ് വിസ്മയ ശരീരഭാരം കുറച്ച്. മുമ്പ് പടികള്‍ കയറുമ്പോൾ ശ്വാസം കിട്ടാത്തതു പോലെ തോന്നുമായിരുന്നെന്നും അപ്പോൾ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും താരപുത്രി കുറിച്ചു. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും വിസ്മയ നന്ദി പറയുന്നുണ്ട്. തന്റെ പഴയ ചിത്രങ്ങവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates