'ബോഡി ഷെയിം ചെയ്തവര്‍ക്ക് നന്ദി, നെഗറ്റീവ് കമന്റുകള്‍ സഹായിച്ചിട്ടുണ്ട്': ഇഷാനി കൃഷ്ണ

അഭിനയിക്കാത്തത് അവസരങ്ങള്‍ ലഭിക്കാതിരുന്നതു കൊണ്ടല്ല
Ishaani Krishna
Ishaani Krishna
Updated on
1 min read

ബോഡി ഷെയ്മിങ് കമന്റുകള്‍ക്ക് നന്ദി പറഞ്ഞ് ഇഷാനി കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ഇഷാനി നായികയായെത്തുന്ന ആശകള്‍ ആയിരം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബോഡി ഷെയ്മിങ് കമന്റുകളും നെഗറ്റീവ് കമന്റുകളുമാണ് തടി കൂട്ടാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ഇഷാനി പറയുന്നത്.

Ishaani Krishna
'രണ്ട് പ്രസവവും ഒരു അബോർഷനും, എന്നിട്ടും ഞാൻ സ്ട്രോങ് ആണ്'; ബോഡി ഷെയിമിങ് ചെയ്യുന്നവരോട് പേളി മാണി

വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നെഗറ്റീവ് കമന്റുകള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് ഇഷാനി പറയുന്നത്.

''നെഗറ്റീവ് കമന്റുകള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നെ ബോഡിഷെയിം ചെയ്തവരോട് നന്ദി പറയുന്നു. കാരണം അത് കാണുമ്പോള്‍ ഞാന്‍ ഇറിറ്റേറ്റഡ് ആകുമായിരുന്നു. അന്നത്തെ ഫോട്ടോകള്‍ നോക്കി അത്ര മെലിഞ്ഞിട്ടൊന്നുമല്ലല്ലോ പിന്നെന്തിനാണ് ഇങ്ങനെ കമന്റിടുന്നത് എന്ന് പറയുമായിരുന്നു. പക്ഷെ അത് തന്നെയായിരുന്നു എന്നെ എന്‍കറേജ് ചെയ്തതും'' ഇഷാനി പറയുന്നു.

Ishaani Krishna
'സ്ത്രീകളെ ഒന്നാം നിരയില്‍ ഇരുത്തില്ലേ?'; ടൊവിനോയ്ക്കും ആസിഫിനും പിന്നില്‍ ജ്യോതിര്‍മയിയും ലിജോമോളും; അഹാനയുടെ വാദം പൊളിച്ച് തെളിവ്

''ബോഡി ഷെയ്മിങ് നല്ലതാണെന്ന് പറയില്ല. പക്ഷെ അത് സഹായിച്ചിട്ടുണ്ട്. എന്റെ ചില ഫോട്ടോകള്‍ കാണുമ്പോള്‍ കുറച്ചുകൂടി തടി വെക്കണമെന്ന് തോന്നിയിരുന്നു. പിന്നെ കരുത്തുണ്ടാകണം എന്നുണ്ടായിരുന്നു. അങ്ങനെ എല്ലാം കൂടി ചേര്‍ന്നിട്ടാണ് തീരുമാനിച്ചത്'' എന്നും താരം പറയുന്നു.

വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ഇഷാനി അരങ്ങേറിയത്. എന്നാല്‍ പിന്നീട് സിനിമകളൊന്നും ചെയ്തിരുന്നില്ല. ഇടവേളയ്ക്ക് കാരണം അവസരങ്ങള്‍ ലഭിക്കാതിരുന്നതു കൊണ്ടല്ലെന്നാണ് ഇഷാനി പറയുന്നത്.

''ഓഫറുകള്‍ വന്നില്ലെന്ന് ഞാന്‍ പറയില്ല. തിരമാലെ പോലെ വന്നിട്ടില്ല. വണ്ണിനും ആശകള്‍ ആയിരത്തിന്റേയും ഇടയിലായി മൂന്ന് ഓഫറുകള്‍ വന്നു. ഞാന്‍ നോക്കുന്നത് എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ്. ഒത്തിരിയില്ലെങ്കിലും പ്രാധാന്യമുണ്ടാകണം. ഞാനൊരു എസ്റ്റാബ്ലിഷ് ആയ നടിയല്ല. ക്രൂ മുഴുവന്‍ പുതിയ ആളാണെങ്കിലും, എന്റെ കഥാപാത്രവും തിരക്കഥയും നല്ലതാണെങ്കില്‍ ചെയ്യും. ഞാന്‍ ഉദ്ദേശിച്ച കോമ്പിനേഷനില്‍ ഇതുവരെ ഒന്നും വന്നില്ല. ഞാന്‍ ചാടിക്കയറി ഒന്നും എടുക്കുകയും ചെയ്തില്ല. സിനിമ ഇല്ലെന്ന് കരുതി ഭയങ്കര വിഷമത്തിലുമായിരുന്നില്ല'' ഇഷാനി പറയുന്നു.

Summary

Ishaani Krishna about bodyshaming comments. Says the motivated her to gain weight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com