അപ്പൂപ്പാ, മുമ്പൊരിക്കലും ഇതുപോലൊരു ശൂന്യത അനുഭവിച്ചിട്ടില്ല; ഒരുനാള്‍ വീണ്ടും കാണും വരെ..; ഓര്‍മകളിലൂടെ ഇഷാനി

ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍
Ishaani Krishna
Ishaani Krishna
Updated on
1 min read

അപ്പൂപ്പനെ ഓര്‍ത്ത് വിങ്ങുന്ന കുറിപ്പുമായി ഇഷാനി കൃഷ്ണ. കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ അന്തരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിരുന്നു സിന്ധുവിന്റെ പിതാവ് രംഗനാഥന്‍.

Ishaani Krishna
'നമ്മള്‍ രണ്ടു പേരും ഒരുപോലെയാണെന്ന് എല്ലാവരും പറയുന്നു; എന്റെ സുന്ദരന്‍ അപ്പൂപ്പന്‍'; വിങ്ങലോടെ ഹന്‍സിക

അപ്പൂപ്പനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചു കൊണ്ടായിരുന്നു ഇഷാനിയുടെ കുറിപ്പ്. സിന്ധുവിന്റെ വ്‌ളോഗുകളിലെന്നത് പോലെ മക്കളുടെ പേജുകളിലും അപ്പൂപ്പന്‍ പലപ്പോഴായി കടന്നു വരാറുണ്ടായിരുന്നു. ഇഷാനിയുടെ കുറിപ്പിലേക്ക്:

Ishaani Krishna
'ഹൃദയത്തിൽ ബ്ലോക്കുകൾ, ഉടനെ ശസ്ത്രക്രിയ്ക്ക് വിധേയനാകണം; സന്മനസുള്ളവർ സഹായിക്കണമെന്ന്' നടൻ കണ്ണൻ സാ​ഗർ

അപ്പൂപ്പാ, മുമ്പൊരിക്കലും ഇതുപോലൊരു ശൂന്യത ഞാന്‍ അനുഭവിച്ചിട്ടില്ല. നിങ്ങളെ ഒരിക്കല്‍ കൂടി കാണാനാകില്ലെന്നത് എനിക്കിപ്പോഴും അംഗീകരിക്കാനായിട്ടില്ല. ചെറിയ കാര്യങ്ങളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. നിങ്ങളുടേയും അമ്മൂമ്മയുടേയും നടുവില്‍ കിടന്നുറങ്ങാന്‍ ഓസിയോട് അടിയുണ്ടാക്കുന്നത്, നിങ്ങളുടെ കൂടെയിരുന്ന് ഗുസ്തി കാണുന്നതും, ഞങ്ങളുടെ സ്‌കൂളിലെ പുസ്തകങ്ങള്‍ നിങ്ങള്‍ ഭദ്രമായി പൊതിയുന്നത് കാണുന്നതും. അന്ന് സാധാരണമെന്ന് തോന്നിയ നിമിഷങ്ങള്‍ ഇന്ന് എല്ലാമാണ്.

ആ നിമിഷങ്ങളൊക്കെ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍. തമാശകള്‍ പറയുന്ന, സുന്ദരനായ, എല്ലാവരേയും മനസിലാക്കുന്ന, കരുത്തനായ വ്യക്തി ആയിട്ടാകും നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും, ശാന്തി കണ്ടെത്തട്ടെ എന്ന് ആശിക്കുന്നു. ഒരുനാള്‍ വീണ്ടും കാണും വരെ. ഓം ശാന്തി.

Summary

Ishaani Krishna remembers her late grand father in an emotional note. shares old photos with him from her childhood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com