'ചിലപ്പോൾ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടൻ ലുക്കായിരിക്കും; എന്നെ സ്റ്റീരിയോടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്'

ഒരു സിനിമയിലെ കഥാപാത്രം പോലെയല്ല അടുത്തത്.
Lenaa
Lenaaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന. ‌താനും ജീവിതത്തിൽ അങ്ങനെ വ്യത്യസ്തതയുള്ള ആളാണെന്നും അതുകൊണ്ടായിരിക്കും തനിക്ക് വൈവിധ്യമാർന്ന വേഷങ്ങൾ കിട്ടുന്നതെന്നും നടി പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലെന.

"എന്റെ അഭിനയ ജീവിതം എന്റെ യഥാർഥ ജീവിതവുമായി വളരെയധികം കണക്ട് ആണ്. എന്റെ യഥാർത്ഥ ജീവിതത്തിൽ എന്ത് സംഭവിക്കുന്നുവോ, അത് ആ കഥാപാത്രം രൂപപ്പെടുന്ന രീതിയെ സ്വാധീനിക്കാറുണ്ട്. എനിക്ക് തോന്നുന്നു ഭാ​ഗ്യം കൊണ്ട് യോജിക്കാൻ പറ്റുന്ന തരത്തിലുള്ള റോളുകളാണ് എനിക്ക് വരുന്നത്. എല്ലാം വ്യത്യസ്തമാണ്.

ഒരു സിനിമയിലെ കഥാപാത്രം പോലെയല്ല അടുത്തത്. മൊത്തത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ നമുക്ക് കിട്ടണം എന്നുള്ളതാണ് ആദ്യത്തെ കാര്യം. അതിന് ഞാൻ എല്ലാ സംവിധായകരോടും എഴുത്തുകാരോടും നന്ദി പറയുന്നു. എന്റെയുള്ളിലെ വൈവിധ്യവും അതിന് കാരണമാണ് എന്നെ കാസ്റ്റ് ചെയ്യാൻ‌.

ചില സമയത്ത് തല മൊട്ട അടിച്ചിട്ടാണ്, ചില സമയത്ത് ഷോർട്ട് ഹെയർ ആണ്, ചില സമയത്ത് നാടൻ ലുക്ക് ആണ്. ചില സമയത്ത് മോഡേൺ ആണ്. എനിക്ക് തോന്നും അങ്ങനെയൊരു വെറൈറ്റി ജീവിതത്തിൽ പാലിക്കുന്നത് കൊണ്ട് കൂടിയാകണം, അല്ലെങ്കിൽ ഞാൻ അത്തരമൊരു വ്യക്തി ആയതുകൊണ്ടായിരിക്കാം അങ്ങനെയൊരു റോൾ കിട്ടുന്നത്. എന്നെ സ്റ്റീരിയോടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്. കാരണം, സ്റ്റീരിയോടൈപ്പ് ഫോളോ ചെയ്യുന്ന ഒരാളല്ല ഞാൻ". - ലെന പറഞ്ഞു.

Lenaa
'ദുൽഖറിന്റെ അടുത്ത ബ്ലോക്ബസ്റ്റർ ലോഡിങ്'; 'ആകാശംലോ ഒക താര'യ്ക്ക് അഭിനന്ദനവുമായി ജി വി പ്രകാശ് കുമാർ
Lenaa
'വിജയ്‌യും ഞാനും 34 വർഷമായി സഹപ്രവർത്തകർ; അദ്ദേ​ഹം മുഖ്യമന്ത്രിയായതിൽ അതിയായ സന്തോഷം'
Lenaa
'ആ സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടാതിരുന്നത് ഞാൻ ഡബ്ബ് ചെയ്യാതിരുന്നതിനാൽ; അതിലിപ്പോഴും ഖേദമുണ്ട്'
Summary

It is difficult to stereotype me says Lenaa.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com