'ആ സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടാതിരുന്നത് ഞാൻ ഡബ്ബ് ചെയ്യാതിരുന്നതിനാൽ; അതിലിപ്പോഴും ഖേദമുണ്ട്'

ഒരു സിനിമ മുഴുവൻ ഇരുന്ന് കാണാനുള്ള ക്ഷമ എനിക്കില്ല.
Lenaa
Lenaaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

സിദ്ധാർഥ് ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സിനിമയാണ് '101 ചോദ്യങ്ങൾ'. ഇന്ദ്രജിത്, ലെന എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു കുട്ടിയുടെ പരിശ്രമമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

കുട്ടിയിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. സതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ലെന എത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ലെന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലെന. ജീവിതത്തിൽ തനിക്ക് ചില കാര്യങ്ങളിൽ ഖേദം തോന്നിയിട്ടുണ്ടെന്നും ലെന പറഞ്ഞു.

"101 ചോദ്യങ്ങൾ' എന്ന സിനിമ ദേശീയ അവാർഡിന്റെ അവസാന സ്റ്റേജ് വരെ പോയിരുന്നു. എന്നാൽ ആ സിനിമയ്ക്ക് അവാർഡ് കിട്ടാതെ പോയത് ഞാൻ ഡബ്ബ് ചെയ്യാതിരുന്ന കാരണമാണ്. അതിൽ എനിക്ക് ഖേദമുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഖേദം തോന്നിയിട്ടുണ്ടെന്നും"- ലെന പറഞ്ഞു.

അതോടൊപ്പം സിനിമകൾ കാണാൻ അത്ര ഇഷ്ടമുള്ള ആളല്ല താനെന്നും ലെന പറഞ്ഞു. "ഒരു സിനിമ മുഴുവൻ ഇരുന്ന് കാണാനുള്ള ക്ഷമ എനിക്കില്ല. എന്റെ മാത്രമല്ല, ഞാൻ ഒരു സിനിമകളും അങ്ങനെ കാണാറില്ല. യൂട്യൂബ് വിഡിയോ പോലും കാണാൻ എനിക്കത്ര താല്പര്യമില്ല. എനിക്ക് കേൾക്കാനാണ് കൂടുതൽ ഇഷ്ടം.

പക്ഷേ അഭിനയിക്കുന്നതിന്റെ പ്രോസസ് എനിക്കിഷ്ടമാണ്. സിനിമകൾ കാണും അത്രയേ ഉള്ളൂ. എനിക്ക് അതിനേക്കാൾ ഇഷ്ടം വായിക്കാനാണ്. ബുക്കുകൾ വായിക്കാനും പോഡ്കാസ്റ്റ് കേൾക്കാനും പാട്ടു കേൾക്കാനുമൊക്കെയാണ് എനിക്ക് ഇഷ്ടം. എന്റെ ഭർത്താവ് പക്ഷേ നന്നായി സിനിമ കാണുന്ന ഒരാളാണ്. കല്യാണത്തിന് ശേഷം ഞാനൊരുപാട് സിനിമകൾ കണ്ടിട്ടുണ്ട്".- ലെന കൂട്ടിച്ചേർത്തു.

Lenaa
'വീട്ടിൽ ഞാൻ അങ്ങനെ വിളിക്കാറില്ല'; ഭർത്താവിനെ 'ചേട്ടാ' എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് നടി
Lenaa
175 ദിവസത്തെ ചിത്രീകരണം, 2500 ലധികം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകൾ; പാൻ ഇന്ത്യൻ ദൃശ്യവിസ്മയമായി നിഖിലിന്റെ 'സ്വയംഭൂ'
Lenaa
'ഉർവശിയുടെ സ്ഥിരം പരിപാടിയാണിത്, ലെജൻഡ് ആണെന്ന് കരുതി എന്തും പറയാമോ ?'; നടിക്കെതിരെ വിമർശനം
Summary

Lenaa talks about 101 Chodyangal movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com