'റെയർ പീസാണ്, കൊറോണ അടുപ്പിക്കൂല'; ഭർത്താവിന്റെ കള്ളി നിക്കർ മാസ്കായി; വൈറൽ വിഡിയോ

കോവിഡിന് മുൻപും ശേഷവുമുള്ള ജീവിതത്തെ രസകരമായി അവതരിപ്പിക്കുന്ന വിഡിയോയാണ് വൈറലാവുന്നത്
'റെയർ പീസാണ്, കൊറോണ അടുപ്പിക്കൂല'; ഭർത്താവിന്റെ കള്ളി നിക്കർ മാസ്കായി; വൈറൽ വിഡിയോ
Updated on: 
1 min read

ബ്ലൗസ് അടിക്കാൻ വന്ന ചേച്ചിക്ക് കിടിലൻ മാസ്ക് കൊടുക്കുന്നു. തൊട്ടുപിന്നാലെ തന്റെ കള്ളി നിക്കർ അന്വേഷിച്ച് ഭർത്താവ് വരുന്നു. സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ് ഒരു വിഡിയോ. കോവിഡിന് മുൻപും ശേഷവുമുള്ള ജീവിതത്തെ രസകരമായി അവതരിപ്പിക്കുന്ന വിഡിയോയാണ് വൈറലാവുന്നത്. 

കടയിൽ പോകുന്നതിലും പെൺകുട്ടികൾ അണിഞ്ഞൊരുങ്ങുന്നതിലും വിവാഹങ്ങൾക്കുമെല്ലാം കൊറോണ  വരുത്തിയ മാറ്റത്തെക്കുറിച്ചാണ് വിഡിയോയിൽ പറയുന്നത്. തമാശയുടെ മേമ്പൊടിയോടെയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. തളത്തിൽ ദിനേശൻ മീഡിയ ടീം ആണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും രസകരം ഭർത്താവിന്റെ നിക്കർ ഉപയോ​ഗിച്ച് മാസ്കുണ്ടാക്കി വിൽക്കുന്ന വീട്ടമ്മയുടേതാണ്. അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് നേടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com