എആർ റഹ്മാന്‍റെ സംഗീത വിസ്മയം; രാമായണത്തിലെ ആദ്യ ഗാനം പുറത്ത്

'രാമായണ പാർട്ട് വൺ' 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും
Ramayana
Ramayana
Updated on: 
1 min read

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ ആദ്യ ഗാനം പുറത്ത്. ചിത്രത്തിലെ ഗാനമായ 'ജയ് ജയ് റാം' അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

രണബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബെ (ലക്ഷ്മണൻ) എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വന്‍ താരനിര അണിനിരക്കുന്ന രാമായണ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാണ്. ചിത്രത്തിലൂടെ ഓസ്കാർ ജേതാവ് ഹാന്‍സ് സിമ്മറും ഇന്ത്യന്‍ സിനിമയിലേക്ക് എത്തുകയാണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി , യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിലൊഴികെ സോണി പിക്‌ചേഴ്‌സ് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന 'രാമായണ പാർട്ട് വൺ' 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പി ആർ ഒ: ആതിര ദിൽജിത്ത്.

Ramayana
പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍
Ramayana
'നമ്മള്‍ ഒരു കുടുംബം'; പിണക്കത്തിലാണെന്ന വാര്‍ത്തകളുടെ മുനയൊടിച്ച് ശിവയും വെങ്കട്ട് പ്രഭുവും
Ramayana
ജയിലില്‍ പോയ മൂന്നെണ്ണത്തില്‍ ഒന്നിന്റെ കല്യാണമായി; എന്റെ കാശിന് തായ്‌ലന്റില്‍ ഹണിമൂണും: ദിയ കൃഷ്ണ
Summary

Jai Jai Rama, first song from Ramayana is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com