ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയിലര്‍ നാളെ എത്തും: നാലു വര്‍ഷത്തിനുശേഷം രജനീകാന്ത് ഹിമാലയത്തിലേക്ക്

സിനിമ റിലീസിന് മുന്‍പായി ഹിമാലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് രജനീകാന്ത്
Published on

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍ നാളെ തിയറ്ററില്‍ എത്തുകയാണ്. ഏറെ ആരാധകരാണ് ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സിനിമ റിലീസിന് മുന്‍പായി ഹിമാലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ് രജനീകാന്ത്. ഒരു ആഴ്ചത്തെ ഹിമാലയ വാസം മുന്നില്‍ കണ്ട് ബുധനാഴ്ച രാവിലെയാണ് അദ്ദേഹം വീട്ടില്‍ നിന്ന് തിരിച്ചത്. 

ഹിമാലയത്തിലേക്ക് യാത്ര തിരിക്കും മുന്‍പ് ചെന്നൈയിലെ വീടിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം സംസാരിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ഹിമാലയം സന്ദര്‍ശിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞു. കോവിഡും മറ്റും കാരണമാണ് താരത്തിന് പോകാന്‍ കഴിയാതിരുന്നത്. ജയിലര്‍ എങ്ങനെയുണ്ട് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ കണ്ടിട്ട് പറയൂ എന്നായിരുന്നു താരത്തിന്റെ മറുപടി.

അണ്ണാത്തെയ്ക്ക് ശേഷം രജനീകാന്തിന്റേതായി തിയറ്ററില്‍ എത്തുന്ന ചിത്രമാണ് ജയിലര്‍. നെല്‍സന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തമന്നയാണ് നായിക.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com