ചുറ്റും എട്ട് കാമറകൾ; ജയിലറിലെ 'ട്രക്ക് ഫ്ലിപ്പ്' ചിത്രീകരണ വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ 

സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍
ട്രക്ക് ഫ്ലിപ്പ് രം​ഗം ചിത്രീകരിച്ചപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്
ട്രക്ക് ഫ്ലിപ്പ് രം​ഗം ചിത്രീകരിച്ചപ്പോൾ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

റിലീസ് ആയി വെറും രണ്ടാഴ്ച കൊണ്ട് 520 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണ് രജനീകാന്തിനെ നായകനാക്കി നെൽസൻ സംവിധാനം ചെയ്‌ത ജയിലര്‍. വമ്പന്‍ താരനിരയ്ക്കപ്പുറം ചിത്രത്തിലെ സ്റ്റണ്ട് സീനുകളും ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

ഇപ്പോഴിതാ ചിത്രത്തിലെ ട്രക്ക് ഫ്ലിപ്പ് ചിത്രീകരണ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയിലറിലും ഉൾപ്പെടുത്തിയ പാലത്തിന് മുകളില്‍ ട്രക്ക് തലകുത്തനെ മറിയുന്ന രംഗം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

എട്ട് കാമറകള്‍ ഉപയോഗിച്ചാണ് ആ രംഗം ചിത്രീകരിച്ചിരിക്കുന്നത്. കാമറ ഓകെ ആണെയെന്ന് വാക്കി ടോക്കിയിലൂടെ ഛായാഗ്രാഹകന്‍ വിജയ് കാര്‍ത്തിക് കണ്ണനോട് ചോദിച്ച ശേഷമാണ് ശിവ ട്രക്ക് ഫ്‌ലിപ്പ് നടപ്പിലാക്കുന്നത്. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

രജനിക്കൊപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ അതിഥിവേഷങ്ങള്‍ക്കൊപ്പം വിനായകന്റെ തകര്‍പ്പന്‍ പ്രകടനവും ജയിലറിനെ മികച്ചതാക്കി. അനിരുദ്ധ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com