'കിടിലൻ കോമഡിയും ആക്ഷനും, ജേസണിന്റെ ആദ്യ സിനിമ ആണെന്ന് തോന്നില്ല; ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'സി​ഗ്മ' എക്സ് പ്രതികരണങ്ങൾ

ജേസണും തന്റെ ആദ്യ സിനിമയുടെ പ്രദർശനത്തിനെത്തിയിരുന്നു.
Divya Saasha, Jason Sanjay, Sangeetha
Divya Saasha, Jason Sanjay, Sangeethaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന 'സി​ഗ്മ' എന്ന ചിത്രം തിയറ്ററുകളിലെത്തി. സി​ഗ്മയുടെ ആദ്യ ഷോയ്ക്ക് ജേസണിന്റെ അമ്മ സം​ഗീതയും സ​ഹോദരി ദിവ്യ സാഷയുമെത്തി. ചെന്നൈയിലെ തിയറ്ററിലാണ് ഇരുവരും സിനിമ കാണാനെത്തിയത്.

ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ജേസണും തന്റെ ആദ്യ സിനിമയുടെ പ്രദർശനത്തിനെത്തിയിരുന്നു. സന്ദീപ് കിഷനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഫാരിയ അബ്ദുള്ളയാണ് ചിത്രത്തിൽ നായിക. അതേസമയം ചിത്രത്തിന്റെ ആദ്യ ഷോയുടെ പ്രതികരണങ്ങളും സിനിമ കണ്ടിറങ്ങിയവർ എക്സിലൂടെ പങ്കുവയ്ക്കുന്നുണ്ട്.

ചിത്രത്തിലെ കോമഡികളെല്ലാം വർക്ക് ആയിട്ടുണ്ടെന്നും കാസ്റ്റിങ് പെർഫെക്ട് ആണെന്നുമാണ് ഭൂരിഭാ​ഗം പേരും കുറിക്കുന്നത്. ജേസണിന്റെ സംവിധാനത്തെയും നിരവധി പേർ പ്രശംസിക്കുന്നുണ്ട്. മികച്ച മേക്കിങ്... ഒരു ക്ലാസ് ഫിലിംമേക്കർ ആകാനുള്ള എല്ലാ കഴിവും ജേസണിൽ പ്രകടമാണ്. വളരെ പുതുമ തോന്നുന്ന സിനിമ.

എന്തായാലും ബ്ലോക്ബസ്റ്റർ ആകുമെന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങളെയും ചിലർ പ്രശംസിക്കുന്നുണ്ട്. ഒരു നവാ​ഗത സംവിധായകൻ എന്ന നിലയിൽ ജേസൺ വിജയിച്ചിട്ടുണ്ട്. ടെക്നിക്കലിയും സിനിമ നന്നായിട്ടുണ്ട്. തമന്റെ പശ്ചാത്തല സം​ഗീതവും സിനിമയ്ക്ക് ​ഗുണമായി.- എന്നാണ് മറ്റൊരാളുടെ കമന്റ്.

എൻ​ഗേജിങ് ആണ്, എന്റർടെയ്നർ ആണ്, ഒരുപാട് കോമഡികളും ആക്ഷൻ രം​ഗങ്ങളുമുണ്ട്. തമിഴിലെ അടുത്ത ബ്ലോക്ബസ്റ്റർ എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. അതേസമയം 'സാധാരണ കണ്ടുവരുന്ന മസാല പടം പോലെയുണ്ടെന്നും' ചിലർ കുറിച്ചിട്ടുണ്ട്.

'ജേസണിന്റെ ആദ്യ സിനിമ ആണെന്ന് തോന്നില്ല. ചെറിയ ഷോട്ട് മുതൽ ആർട്ട് വർക്ക് വരെ മികച്ച് നിൽക്കുന്നു. ജേസൺ ഈ സിനിമയ്ക്കായി നന്നായി പണി എടുത്തിട്ടുണ്ട്.', 'കഥയൊക്കെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ..പക്ഷേ ജേസണിന്റെ സംവിധാനം കൊള്ളാം- എന്നൊക്കെയാണ് സി​ഗ്മയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ വരുന്ന പ്രതികരണങ്ങൾ.

Divya Saasha, Jason Sanjay, Sangeetha
കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ അമിതാഭ് ബച്ചന്‍ തെന്നി വീണു; കാല്‍മുട്ടിന് പരുക്കേറ്റു
Divya Saasha, Jason Sanjay, Sangeetha
ആ ഫോട്ടോ ഇല്ലെന്നറിഞ്ഞപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു, ലാലേട്ടനോട് സങ്കടം പറഞ്ഞപ്പോള്‍; സിദ്ധു പനയ്ക്കല്‍ പറയുന്നു
Divya Saasha, Jason Sanjay, Sangeetha
അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍
Summary

Jason Sanjay debut movie Sigma FDFS X reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com