

തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളാണ് വിജയ്‌യും അജിത്തും. ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദമാണുള്ളത്. അടുത്തിടെ അജിത് പങ്കെടുത്ത റേസിങ് പരിപാടിയിലും വിജയ് എത്തിയിരുന്നു. എന്നാൽ താരങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണെങ്കിലും ഇരുവരുടെയും ആരാധകർ തമ്മിൽ അത്ര നല്ല രസത്തിൽ അല്ല. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള മത്സരം ആരോഗ്യകരമായിരുന്നുവെന്ന് പറയുകയാണ് വിജയ്‌യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. വിജെ സിദ്ദു വ്ലോഗ്സിൽ സംസാരിക്കുകയായിരുന്നു ജേസൺ.
"കുട്ടിക്കാലം മുതലേ നമ്മൾ അവരെ കണ്ടാണ് വളർന്നത്, തലയും ദളപതിയും. അന്ന് രണ്ട് പേരും സിനിമയിൽ ഉണ്ടായിരുന്നപ്പോൾ ഇരുവരും തമ്മിൽ ആരോഗ്യകരമായ മത്സരമായിരുന്നു ഉണ്ടായിരുന്നത്. അത് ഇരുവരെയും പ്രചോദിപ്പിച്ചു. നിങ്ങൾ ഇങ്ങനെയൊരു സിനിമ നൽകിയാൽ, ഞാൻ മറ്റൊരു തരത്തിലുള്ള സിനിമ നൽകും.
നിങ്ങൾ 100 ദിവസം വിജയിച്ച സിനിമ നൽകിയാൽ, ഞാനും 100 ദിവസം വിജയിക്കുന്ന സിനിമ നൽകും. അതൊരു ആരോഗ്യകരമായ മത്സരമായിരുന്നു. ഇപ്പോൾ ദളപതി സിനിമ വിട്ട് വേറൊരു റോളിലേക്ക് കടന്നിരിക്കുകയാണ്. അജിത് സാറും മറ്റൊരു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് അവർക്ക് തമ്മിൽ മത്സരിക്കാനൊന്നും സമയമില്ല. ജീവിതകാലം മുഴുവൻ ഇങ്ങനെ മത്സരിച്ചു കൊണ്ടിരിക്കേണ്ട കാര്യവുമില്ലല്ലോ.
ഇപ്പോൾ അവർ രണ്ടു പേരും ഒന്നാണ്. അത്രയേ ഉള്ളൂ. അങ്ങനെ തന്നെ പോയാൽ മതി. ഭാവിയിലും ഇത്തരത്തിലുള്ള ആരോഗ്യകരമായ മത്സരങ്ങൾ സിനിമയിൽ ഉണ്ടാകണമെന്നാണ് ആഗ്രഹം".- ജേസൺ പറഞ്ഞു. അജിത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട സിനിമ ഏതാണെന്നും ജേസൺ പറഞ്ഞു. "ആരംഭം' ആണ് അങ്ങനെ കണ്ടത്. അത് വുഡ്‌ലാൻഡ്സ് തിയറ്ററിൽ ആണ് കണ്ടത്. അജിത് സാറിന്റെ ഞാനാദ്യം കണ്ട എഫ്ഡിഎഫ്എസ് അതായിരുന്നു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
നല്ല രസമായിരുന്നു. ചെറുപ്പം മുതൽ അച്ഛന്റെ സിനിമകൾ ആദ്യ ദിനം ആദ്യ ഷോ കാണാറുണ്ടായിരുന്നു. എന്റെ കൂട്ടുകാർക്കിടയിലും അജിത്- വിജയ് ഫാൻ പോര് ഉണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് വരുമ്പോൾ അവർ പിന്നെ ഒന്നും മിണ്ടില്ല. എന്നെ സങ്കടപ്പെടുത്തണ്ട എന്ന് വിചാരിച്ച് അവർ ഒന്നും പറയില്ല".- ജേസൺ സഞ്ജയ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates