പ്രഭാസിന്റെ രാധേ ശ്യാമില്‍ ജയറാം; ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് താരം

പ്രഭാസിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ജയറാമിന്റെ കുറിപ്പ്
പ്രഭാസിന്റെ രാധേ ശ്യാമില്‍ ജയറാം; ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് താരം
Updated on: 
1 min read


സൂപ്പര്‍താരം പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം രാധേ ശ്യാമില്‍ മലയാളത്തിന്റെ പ്രിയതാരം ജയറാമും. താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള പ്രഭാസിനൊപ്പമുള്ള ചിത്രവും ജയറാം പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. 

പ്രഭാസിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ജയറാമിന്റെ കുറിപ്പ്. രാധേശ്യാം പോലുള്ള ഹൃദയംനിറയ്ക്കുന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ അടുത്ത തെലുങ്ക് പടം. തന്റെ അഭിനയത്തോടുള്ള പ്രഭാസിന്റെ ആത്മാര്‍ത്ഥതയും സമര്‍പ്പണത്തിനും സാക്ഷിയാകാന്‍ സാധിച്ചതിലും സന്തോഷമുണണ്ട്- ജയറാം കുറിച്ചു. 

താടിയും കൊമ്പന്‍ മീശയുംവച്ച് സ്റ്റൈലന്‍ ലുക്കിലാണ് ജയറാം. തമിഴിലും തെലുങ്കിലും തിരക്കേറിയ താരമാണ് ജയറാം. നേരത്തെ അല്ലു അര്‍ജുനൊപ്പമുള്ള അല വൈകണ്ഠപുരംലുവില്‍ പ്രധാനവേഷത്തില്‍ ജയറാം എത്തിയിരുന്നു. പരീഡ് റൊമാന്‍ഡിക് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ഈ മാസം ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രഭാസും പൂജയും ഉള്‍പ്പടെയുള്ള ടീം ഇറ്റലിയില്‍ പോയിരുന്നു. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നത്. രാധ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com