

ജയറാമിന്റെ വമ്പൻ തിരിച്ചുവരവായിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഓസ്‍ലർ. ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടിയും എത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ അണിയറ പ്രവർത്തകർ തന്നെയാണ് മമ്മൂട്ടിയുടെ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ മമ്മൂട്ടിയുണ്ടെന്ന് അറിഞ്ഞ് സൂപ്പർതാരം ദളപതി വിജയ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ ജയറാമാണ് ഇതേക്കുറിച്ച് പറഞ്ഞത്. വിജയ്‌യുടെ പുതിയ ചിത്രത്തിൽ ജയറാമും എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായായിരുന്നു ഓസ്‍ലറിനെക്കുറിച്ച് വിജയ് ജയറാമിനോട് സംസാരിച്ചത്. മമ്മൂട്ടി എന്താണ് ചെയ്തിരിക്കുന്നതെന്ന് കാണാൻ തനിക്ക് ആഗ്രഹമുണ്ട് എന്നാണ് വിജയ് പറഞ്ഞത്.
ഓസ്‍ലര്‍ ഇറങ്ങി എന്ന് പറഞ്ഞപ്പോള്‍ തന്റെ അടുത്തേയ്‍ക്ക് എത്തിയ വിജയ് മമ്മൂട്ടി സര്‍ ഇതിലുണ്ടോ എന്ന് ചോദിച്ചു. സിനിമ പെട്ടെന്ന് കാണണമെന്നും പറഞ്ഞു. അദ്ദേഹം എന്താണ് ചെയ്‍തിരിക്കുന്നത് എന്ന് തനിക്ക് കാണാൻ വേണ്ടിയിട്ടാണ്. തീര്‍ത്തും വ്യത്യസ്‍തമായിട്ടാണ് മമ്മൂട്ടി ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്. - ജയറാം പറഞ്ഞു. വിജയ്ക്ക് ഓസ്‍ലര്‍ കാണാൻ അപ്പോൾ തന്നെ ഏർപ്പാട് ചെയ്തുകൊടുത്തെന്നും താരം കൂട്ടിച്ചേർത്തു.
ഓസ്ലറിന്റെ ട്രെയിലറിൽ മമ്മൂട്ടിയുടെ ശബ്ദം എത്തിയതാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായത്. പിന്നാലെ മമ്മൂട്ടിയുണ്ടെന്ന് ജയറാം തന്നെ സൂചനകൾ നൽകി. അലക്സാണ്ടര്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിട്ടത്. ഓസ്‍ലറില്‍ നിര്‍ണായകമായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം. തിയറ്ററിനെ ഇളക്കിമറിക്കുകയാണ് മമ്മൂട്ടിയുടെ ഇൻട്രോ. ഏറെ നാളുകൾക്ക് ശേഷം ജയറാം പ്രധാന വേഷത്തിലെത്തുന്ന മലയാളം ചിത്രമാണ് ഓസ്‍ലർ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates