'ഒരു നീലിയെ തീർക്കാൻ മറ്റൊരു നീലി! 'ബാഹുബലി'ക്ക് ശേഷമുള്ള അനുഷ്കയുടെ കിടിലൻ എൻട്രി'; ചർച്ചയായി നടി

മലയാളികൾക്ക് കള്ളിയങ്കാട്ട് നീലിയും കടമറ്റത്തു കത്തനാരും ഒട്ടും പുതുമ നിറഞ്ഞ കഥാപാത്രങ്ങളല്ല.
Lokah, Kathanar
Lokah, Kathanarഫെയ്സ്ബുക്ക്
Updated on
1 min read

ജയസൂര്യയുടേതായി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കത്തനാർ'. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ നായികയായ അനുഷ്ക ഷെട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

അനുഷ്കയുടെ നിള, ലോകയിലെ കല്യാണി പ്രിയദർശന്റെ നീലി ആയിരിക്കാമെന്നും രണ്ട് കഥാപാത്രങ്ങളും ഒരേ നാടോടിക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

കൂടുതൽ പേരും സിനിമയുടെ വിഷ്വൽ ഇഫക്റ്റുകളെ കുറിച്ചും, ചെലവിനെ കുറിച്ചും സംസാരിക്കുമ്പേൾ ചില ആരാധകരാകട്ടെ ട്രെയ്‌ലറിൽ അനുഷ്ക ഷെട്ടിയെ രണ്ട് ഷോട്ടുകളിൽ മാത്രം കാണിച്ചു എന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയാണ്.

'ഒരു നീലിയെ തീർക്കാൻ മറ്റൊരു നീലി', 'കത്തനാരിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടാൻ പോകുന്നത് അനുഷ്കയുടെ പെർഫോമൻസിനായിരിക്കും'. -എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മലയാളികൾക്ക് കള്ളിയങ്കാട്ട് നീലിയും കടമറ്റത്തു കത്തനാരും ഒട്ടും പുതുമ നിറഞ്ഞ കഥാപാത്രങ്ങളല്ല.

1979 ലെ മലയാളം ഹൊറർ ചിത്രമായ കള്ളിയങ്കാട്ട് നീലി മുതൽ കടമറ്റത്തു കത്തനാർ എന്ന ടെലിവിഷൻ പരമ്പര വരെ, ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്‍റസി കഥകാളാണ്. എന്നാൽ കേരളത്തിന് പുറത്തുള്ള മിക്ക ആളുകൾക്കും മലയാളത്തിലെ സൂപ്പർ ഹീറോ ചിത്രം ലോകയിലെ ചന്ദ്രയിലൂടെയാണ് നീലിയെ പരിചയം. അനുഷ്കയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിള എന്ന പേരിലാണ്, നീലി എന്നല്ല.

Lokah, Kathanar
'ഞാൻ മൈക്ക് കൊടുക്കുന്നില്ല, ട്രോളൻമാർക്ക് ചിലപ്പോൾ ഇവൾ തീറ്റ കൊടുക്കും'; ഭാര്യയെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

എന്നാൽ പേരുകൾക്ക് വളരെ സാമ്യമുണ്ട്. ഇതിനാലാണ് ആരാധകർ ഇത്തരം സംശയങ്ങൾ പ്രകടിപ്പിക്കുന്നത്. 'നിങ്ങൾക്കറിയാവുന്ന കഥയല്ല' എന്നാണ് ട്രെയ്‌ലറിൽ ഇതേ കുറിച്ചു നൽകുന്ന സൂചന. ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്ന ഹൈപ്പും വലുതാണ്.

Lokah, Kathanar
'ചെല്ലുമ്പോള്‍ ഡാഡി ഉണ്ടാകുമെന്നാണ് കരുതിയത്...'; അവസാനത്തെ വിഡിയോ; വിങ്ങലോടെ സിന്ധു കൃഷ്ണ

അതേസമയം സംവിധാനം മാത്രമല്ല, ചിത്രത്തിന്റെ കഥയും എഡിറ്റിങ്ങും വിഎഫ്എക്സും ആക്ഷൻ ഡിസൈനിങ്ങും ചെയ്യുന്നത് റോജിൻ തന്നെയാണ്. മലയാളത്തിന് പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി, ഇം​ഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം എത്തും.

Summary

Cinema News: Jayasurya starrer Kathanar movie Anushka Shetty character goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com