'കുറ്റബോധമില്ല, പക്ഷെ ഇന്ന് ഞാന്‍ അങ്ങനൊരു സിനിമ ചെയ്യില്ല'; 'ഹണീ ബീ'യെക്കുറിച്ച് ജീന്‍ പോള്‍ ലാല്‍

ഹണീ ബീ കണ്ടിട്ട് എന്നോട് ചിലര്‍ പറഞ്ഞത്, 'മച്ചാനെ പടം കണ്ട് ഞങ്ങള്‍ നേരെ പോയത് ബാറിലേക്കാണ്, രണ്ടെണ്ണം അടിക്കാന്‍' എന്നായിരുന്നു
Jean Paul Lal about Honey Bee
Jean Paul Lal about Honey Bee
Updated on
1 min read

ആസിഫ് അലിയുടെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറിയ സിനിമയാണ് ഹണീ ബീ. ചിത്രത്തിന് രണ്ടാം ഭാഗവുമൊരുക്കിയിരുന്നു. ജീന്‍ പോള്‍ ലാല്‍ ആണ് ഹണീ ബീയുടെ സംവിധായകന്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയപ്പോഴും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഹണീ ബീയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍. ഹണീ ബീ ചെയ്തതില്‍ തനിക്ക് കുറ്റബോധമില്ല. എന്നാല്‍ ഇന്ന് താന്‍ അങ്ങനൊരു സിനിമ ചെയ്യില്ലെന്നാണ് ജീന്‍ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജീന്‍ പോള്‍ ലാല്‍ മനസ് തുറന്നത്.

''കഞ്ചാവ് വലിക്കുന്നവരെ, കള്ളു കുടിക്കുന്നവരെ, താടി വളര്‍ത്തുന്നവരെയൊക്കെ ഗുണ്ടകളെന്ന് കണക്കാക്കുന്ന കാലത്താണ് ഞാന്‍ ഹണീബീ ചെയ്തത്. ആ സിനിമയുടെ ഉദ്ദേശം മനുഷ്യര്‍ ചെയ്യുന്ന കാര്യമാണിതെന്ന് പറയാനാണ്. നമ്മുടേത് ഹിപ്പോക്രാറ്റിക് ആയൊരു സമൂഹമാണ്. നമുക്ക് ഇതൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ നമ്മുടെ മക്കള്‍ ചെയ്യരുതെന്നും വേറൊരാള്‍ ചെയ്യുന്നത് കണ്ടാല്‍ കുറ്റം പറയുകയും ചെയ്യും'' ജീന്‍ പറയുന്നു.

''എന്റെ മനസില്‍ അന്നുണ്ടായിരുന്നത് ഇതൊക്കെ വളരെ നോര്‍മല്‍ ആണ്. അതില്‍ അഭിമാനിക്കേണ്ടതില്ല. പക്ഷെ നാണക്കേടും തോന്നേണ്ടതില്ല എന്ന് പറയാനായിരുന്നു ആ സിനിമ ചെയ്തത്. ആ സിനിമ ചെയ്തതില്‍ എനിക്ക് കുറ്റബോധമില്ല. പക്ഷെ ഇന്ന് ഞാന്‍ ആ സിനിമ ചെയ്യത്തില്ല. ഇന്ന് ചെയ്യുമ്പോള്‍ അതിന് വേറൊരു ആംഗിളുണ്ടാകും. ഒരുപക്ഷെ സിനിമ കഴിയുമ്പോഴേക്കും അവര്‍ എല്ലാം ഉപേക്ഷിക്കും. മയക്കുമരുന്ന് ഉപയോഗം കാണിച്ചുകൂട എന്നല്ല. ഇതൊന്നും ഒഴിവാക്കാന്‍ പറ്റില്ല. സമൂഹത്തിലുള്ളതല്ലേ. സിനിമ കഴിയുമ്പോള്‍ എന്ത് നല്ലത് എന്ത് ചീത്ത പറയാനാകണം'' എന്നാണ് ജീന്‍ പറയുന്നത്.

''ഹണീ ബീ കണ്ടിട്ട് എന്നോട് ചിലര്‍ പറഞ്ഞത്, മച്ചാനെ പടം കണ്ട് ഞങ്ങള്‍ നേരെ പോയത് ബാറിലേക്കാണ്, രണ്ടെണ്ണം അടിക്കാന്‍ എന്നായിരുന്നു. അന്ന് അത് എനിക്ക് ഭയങ്കര അഭിമാനമായിരുന്നു. ഇന്ന് തോന്നുന്നത് ഇനിയത് ചെയ്യരുതെന്നാണ്. ആള്‍ക്കാരെ കള്ള് കുടിപ്പിക്കാനല്ലല്ലോ നമ്മള്‍ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത്. അതേസമയം തന്നെ നല്ല മെസേജ് നല്‍കുന്നൊരു സിനിമ ചെയ്തു നോക്കൂ. പൊട്ടിച്ച് കയ്യില്‍ തരും. ഇപ്പോഴും മോശം കാര്യങ്ങള്‍ പറയുന്നതിനല്ലേ റീച്ച്. കുറ്റം പറയാനാണെങ്കിലും ആളുകള്‍ കാണും'' എന്നും ജീന്‍ പോള്‍ ലാല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Jean Paul Lal about Honey Bee
'ഹാപ്പി റിലേഷന്‍ഷിപ്പിലാണ്, ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല'; പ്രണയം വെളിപ്പെടുത്തി സാനിയ
Jean Paul Lal about Honey Bee
മതം മാറിയ മാധവിക്കുട്ടിയെ നോര്‍ത്ത് ഇന്ത്യയിലെ സംഘപരിവാറിന് പേടി; വിദ്യ ബാലന്‍ പിന്മാറിയത് ആ സമ്മര്‍ദ്ദത്തില്‍: കമല്‍
Jean Paul Lal about Honey Bee
'ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍'; നടനെതിരെ മഹാരാഷ്ട്ര മന്ത്രി
Summary

Jean Paul Lal about Honey Bee starring Asif Ali. Says he will not make the movie today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com