'ഫഫയുടെ കയ്യിൽ നിന്ന് അല്പം പാളിയതാണ്, അതുപക്ഷേ അൽത്താഫിനെ പറ്റത്തൊള്ളൂ'; 'ഓടും കുതിര ചാടും കുതിര'യെക്കുറിച്ച് ജീൻ

ഒന്ന് മാറി ചവിട്ടിയാൽ പാളിപ്പോകും.
Jean Paul Lal, Odum Kuthira Chaadum Kuthira
Jean Paul Lal, Odum Kuthira Chaadum Kuthiraവിഡിയോ സ്ക്രീൻഷോട്ട്‌‌‌
Edited By:
Updated on
1 min read

അൽത്താഫ് സലീം സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായെത്തിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. കല്യാണി പ്രിയദർശൻ, ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. തിയറ്ററിൽ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിൽ ഒടിടിയിൽ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

മനുഷ്യരുടെ വിവിധ തലത്തിലുള്ള മാനസികാവസ്ഥകളെ നർമവും സ്വപ്നവും കൊണ്ട് നിർവചിക്കുകയായിരുന്നു സംവിധായകൻ. ചിത്രത്തിലെ ലാലിന്റെ കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് 'ഓടും കുതിര ചാടും കുതിര' എന്ന് പറയുകയാണ് ലാലിന്റെ മകനും നടനും സംവിധായകനുമായ ജീൻ പോൾ ലാൽ.

ഫഹദിന്റെ കയ്യിൽ നിന്ന് അല്പം പാളിയതാണെന്നും ജീൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഓടും കുതിര ചാടും കുതിര' അടിപൊളി പടമാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫഫ (ഫഹദ് ഫാസിൽ) യുടെ കയ്യിൽ നിന്ന് അല്പം പാളിയതാണ്. അൽത്താഫിന്റെ സംസാരം ഭയങ്കര അടിപൊളിയാണ്. നമ്മൾ ചിരിച്ച് ചിരിച്ച് ചത്തുപോകും.

ഫഫ അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അതുപക്ഷേ അൽത്താഫിനെ പറ്റത്തൊള്ളൂ. അവരുടെ ഫ്രണ്ട്സ് സർക്കിളിൽ അത് വർക്കാകുമെന്ന് വിചാരിച്ചു കാണും.

പക്ഷേ അത് വളരെ നേർത്ത ഒരു ലൈനാണ്. ഒന്ന് മാറി ചവിട്ടിയാൽ പാളിപ്പോകും. പക്ഷേ അവർ പറഞ്ഞ രീതി. മലയാളത്തിൽ ഞാൻ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണത്. അൽത്താഫിന്റെ ഒരു സാധനമാണ്. പുള്ളി അങ്ങനെയാണ്, അതിൽ എന്തോ ഒന്നുണ്ട്".- ജീൻ പോൾ ലാൽ പറഞ്ഞു.

Jean Paul Lal, Odum Kuthira Chaadum Kuthira
'ഞാൻ പൂക്കിയാണോ ? ഏത് പ്രായം വരെയാണ് ഈ ജെൻ സി'; വൈറലായി ബൈജുവിന്റെ വാക്കുകൾ
Jean Paul Lal, Odum Kuthira Chaadum Kuthira
സൈജു കുറുപ്പ് നായകനായെത്തുന്ന 'സാക്ഷികൾ'; ഫസ്റ്റ് ലുക്ക് പുറത്ത്
Jean Paul Lal, Odum Kuthira Chaadum Kuthira
'കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ'; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ
Summary

Jean Paul Lal talks about Odum Kuthira Chaadum Kuthira.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com