'ലോക'യുടെ വിജയത്തോടെ താരങ്ങള്‍ പേടിയില്‍; ആ നടന്‍ ഉപേക്ഷിച്ചത് അഞ്ച് സിനിമകള്‍: ജീത്തു ജോസഫ്

ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് മടുക്കും
Jeethu Joseph
Jeethu Josephഫയല്‍
Updated on
1 min read

ബോളിവുഡിലെന്നത് പോലെ തന്നെ മലയാളത്തിലും പാന്‍ ഇന്ത്യന്‍ സിനിമകളുടെ പിന്നാലെ പായുകയാണ് താരങ്ങളെന്ന് ജീത്തു ജോസഫ്. ലോകയുടെ വിജയത്തോടെ പലരും റിയലിസ്റ്റിക് സിനിമകള്‍ ചെയ്യാന്‍ ഭയക്കുന്നുവെന്നും ജീത്തു ജോസഫ് പറയുന്നു.

Jeethu Joseph
'ഇവിടെയാണ് കേരളം റോക്‌സ്റ്റാര്‍ ആകുന്നത്'; അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ചിന്മയി

''ബോളിവുഡില്‍ മാത്രമല്ല, മലയാളത്തിലും പല നടന്മാരും തങ്ങളുടെ ഇമേജില്‍ കുടുങ്ങിക്കിടക്കുകയാണ്. നെഗറ്റീവ് കഥാപാത്രം ചെയ്താല്‍ പ്രേക്ഷകര്‍ തങ്ങളെ വെറുക്കും എന്ന ഭയമാണ് അവര്‍ക്ക്. സംവിധായകന്‍ എന്ന നിലയില്‍, എനിക്ക് താല്‍പര്യം വ്യത്യസ്തമായ സിനിമകള്‍ ചെയ്യാനാണ്. അതിനാല്‍ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുന്നവരാകണം നടന്മാര്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'' ജീത്തു ജോസഫ് പറയുന്നു.

Jeethu Joseph
19-ാം വയസില്‍ അമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ശത്രുക്കളുടെ തലയറുത്ത് ഫുട്‌ബോള്‍ കളി; ആരാണ് ധുരന്ദറിലെ അക്ഷയ് ഖന്നയുടെ റഹ്മാന്‍ ഡകെയ്ത്?

പാന്‍ ഇന്ത്യന്‍ സിനിമകളുടെ പശ്ചാത്തലത്തില്‍ മിക്ക താരങ്ങളും ഇപ്പോള്‍ ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങള്‍ക്ക് പിന്നാലെ പായുകയാണെന്നാണ് ജീത്തു പറയുന്നത്. ലോകയുടെ വിജയത്തോടെ മിക്ക നടന്മാരും ആശങ്കയിലാണെന്നും അദ്ദേഹം പറയുന്നു. വിജയിക്കുമോ എന്ന ആശങ്കയെ തുര്‍ന്ന് അഞ്ചോളം സിനിമകള്‍ ഉപേക്ഷിച്ച നടന്മാര്‍ വരെയുണ്ടെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

''ഏത് തരം സിനിമകളാണ് അതെല്ലാം എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അതെല്ലാം റിയലിസ്റ്റിക് സിനിമകളായിരുന്നുവെന്നും അതിലൊന്ന് കോമഡിയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ സിനിമകളിലൊന്നും ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം ഇപ്പോള്‍ അത്തരം കഥാപാത്രങ്ങളാണ് നോക്കുന്നത്. അതിലൂടെ പാന്‍ ഇന്ത്യന്‍ റിലീസിനാണ് ലക്ഷ്യമിടുന്നത്. കാരണം, സമീപകാലത്തായി, കന്നഡയിലും തെലുങ്കിലും മലയാളത്തിലും പാന്‍ ഇന്ത്യന്‍ വിജയങ്ങള്‍ ഉണ്ടാകുന്നുണ്ട്'' ജീത്തു പറയുന്നു.

താരങ്ങളുടെ വിജയം ബോക്‌സ് ഓഫീസിനെ ആശ്രയിച്ചിരിക്കെ അവരെ താന്‍ കുറ്റം പറയില്ലെന്നും ജീത്തു പറയുന്നു. എന്നാല്‍ ഒരേപോലുള്ള സിനിമകള്‍ തന്നെ ചെയ്താല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് മടുക്കുമെന്നും ജീത്തു ചൂണ്ടിക്കാണിച്ചു. താന്‍ മിറാഷ് എന്ന ചിത്രം ഹിന്ദിയില്‍ ഒരുക്കാന്‍ ശ്രമിച്ചപ്പോള്‍ സമീപിച്ച നായകന്മാരൊന്നും തയ്യാറായില്ലെന്നും ജീത്തു ചൂണ്ടിക്കാണിക്കുന്നു.

''മിറാഷ് ഹിന്ദി ചിത്രമായിട്ടാണ് ഒരുക്കാനിരുന്നത്. ഒരുപാട് നടന്മാരോട് കഥ പറഞ്ഞു. നടിമാരെല്ലാം ചെയ്യാന്‍ തയ്യാറായി. പക്ഷെ നടന്മാര്‍ ആരും തയ്യാറായില്ല. നായകന്‍ പിന്നീട് പരിപൂര്‍ണ വില്ലനായി മാറുന്നുവെന്നതായിരുന്നു കാരണം'' ജീത്തു പറയുന്നു.

Summary

Jeethu Joseph says actors prefer larger-than-life roles: Many are confused after success of 'Lokah'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com