'എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല'; അടിയന്തരത്തിന് കാര്‍ഡ് അടിച്ചവരോട്...; തുറന്നടിച്ച് ജുവല്‍ മേരി

എന്നെ കൊല്ലാന്‍ തയ്യാറെടുക്കുന്ന ഓണ്‍ലൈന്‍ സഹോദരന്മാരോട്
Jewel Mary
Jewel Mary
Updated on
1 min read

തന്റെ മരണ വാര്‍ത്തയ്‌ക്കെതിരെ നടി ജൂവല്‍ മേരി. ഈയ്യടുത്ത് ഒരു പരിപാടിയില്‍ തന്റെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് ജുവല്‍ മേരി സംസാരിച്ചിരുന്നു. ഈ വാര്‍ത്തയെയാണ് നടി മരണം കാത്തു കിടക്കുകയാണെന്നും മരിച്ചെന്നുമൊക്കെയായി വളച്ചൊടിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ജുവല്‍ മേരി വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയത്.

Jewel Mary
'മരിച്ചവരുടെ ആത്മാക്കളുമായി സംസാരിച്ചിട്ടുണ്ട്'; ആത്മാവ് ക്ലൗഡ് സ്‌റ്റോറേജ് പോലെയെന്ന് ലെന

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്. പക്ഷെ നമ്മള്‍ ഫിനിഷ്ഡ് അല്ല. ഞാന്‍ ജീവനോടെയുണ്ട്. ജീവിതം അതിന്റെ പൂര്‍ണതയോടു കൂടി തന്നെ സന്തോഷത്തോടെ ആസ്വദിക്കുകയാണ്, ജീവിക്കുകയാണെന്നും ജുവല്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

Jewel Mary
3 മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തിയിട്ടില്ല, അനാവശ്യ മെസേജിന് മറുപടി പറയാന്‍ അന്‍സിബ ബാധ്യസ്ഥയായിരുന്നു: ലക്ഷ്മി പ്രിയ

രണ്ട് ദിവസമായി എന്റെ ശ്രദ്ധയില്‍പെട്ടിട്ടുള്ളൊരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ വിഡിയോ. ചത്തിട്ടില്ല മക്കളേ ഞാന്‍ ചത്തിട്ടില്ല. രണ്ട് ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാന്‍ മരണം കാത്തു കിടക്കുകയാണ് എനിക്ക് അനങ്ങാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്. പക്ഷെ നമ്മള്‍ ഫിനിഷ്ഡ് അല്ല.

2023 ല്‍ എനിക്ക് വന്ന കാന്‍സറിനെക്കുറിച്ച് കേരള കാന്‍ എന്ന പരിപാടിയില്‍ സംസാരിക്കേണ്ടി വന്നു. ആ വാക്കുകളെടുത്ത് ഇപ്പോള്‍ ഞാന്‍ അങ്ങനെയാണ് എന്ന ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷന്‍സ് കൊടുത്ത്, എന്നെ കൊല്ലാന്‍ തയ്യാറെടുക്കുന്ന ഓണ്‍ലൈന്‍ സഹോദരന്മാരോട്, എന്‌റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ ജീവനോടെയുണ്ട്. ജീവിതം അതിന്റെ പൂര്‍ണതയോടു കൂടി തന്നെ സന്തോഷത്തോടെ ആസ്വദിക്കുകയാണ്, ജീവിക്കുകയാണ്.

ഇനി ആ വാര്‍ത്ത അങ്ങ് വിട്ടേര്. എന്നെ സ്‌നേഹിക്കുന്ന ഒുപാട് പേര് എനിക്ക് വേണ്ടി ടെന്‍ഷന്‍ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും പറ്റിയില്ല. അപ്പോള്‍ നിങ്ങള്‍ ഹാപ്പിയായിരിക്കുക.

Summary

Jewel Mary lashes out at Online media for fake news about her health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kichu Sudhi, Renu Sudhi
Ahaana Krishna, Vasantha
Renu Sudhi
Actress usha against actress lakshmipriya
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com