'ജീത്തു മാധവന്‍, നിങ്ങള്‍ക്ക് സിന്തറ്റിക് ഡ്രഗ്ഗ്‌സ് നോര്‍മലായിരിക്കും; ഇത്തരക്കാരുടെ സിനിമ ഉപേക്ഷിച്ച മഹാനടന് നന്ദി'; സീനിന് വിമര്‍ശനം

വേറൊരു ടീം "ആൻ അമൽ നീരദ് ജോയിന്റ്" എന്നും പറഞ്ഞു വന്നിരുന്നു. കഥാപാത്രങ്ങളുടെ മുഖത്തുകൂടെ കണ്ണോടിച്ചാൽ അവസ്ഥ മനസ്സിലാക്കാം!
Scene Movie
Scene MoviePoster
Updated on: 
2 min read

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'സീൻ' വിവാദത്തിൽ. സിനിമയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം സാധാരണവത്കരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നുവെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

തീർത്ഥ മുരളി എന്ന പ്രൊഫൈലിൽ പങ്കുവച്ച കുറിപ്പിലാണ് സംവിധായകനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അതേസമയം, സംവിധായകനൊപ്പം പ്രവർത്തിക്കാൻ വിമർശിച്ച മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ പോസ്റ്റിൽ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ അവതരണത്തിലും തുടർന്നുള്ള ചില രംഗങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗം അവതരിപ്പിച്ച രീതിയാണ് വിമർശനത്തിന് കാരണമായത്. സംവിധായകന്റെയും സിനിമയിൽ പ്രവർത്തിക്കുന്നവരുടെയും വ്യക്തിപരമായ ചുറ്റുപാടുകളിൽ ഇത്തരം ലഹരിവസ്തുക്കൾ സാധാരണമായിരിക്കാം. എന്നാൽ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അങ്ങനെയല്ലെന്നും പോസ്റ്റിൽ പറയുന്നു. സിനിമയിൽ ലഹരി ഉപയോഗത്തെ വിമർശനാത്മകമായി അവതരിപ്പിക്കുന്നതിന് പകരം സാധാരണ സംഭവമെന്ന രീതിയിൽ ചിത്രീകരിച്ചുവെന്നാണ് ആരോപണം.

സർക്കാർ സിനിമയിലെ മുൻനിര താരങ്ങളെ ഉൾപ്പെടുത്തി ലഹരിക്കെതിരെ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ മലയാള സിനിമയിൽ ശ്രദ്ധേയനായ ഒരു സംവിധായകൻ ഇത്തരമൊരു രംഗം ഒരുക്കിയത് ആശങ്കയുണ്ടാക്കുന്നതായും കുറിപ്പിൽ പറയുന്നു. ജിത്തുമാധവൻ സിനിമകളിലൂടെ ലഹരി കുട്ടികൾക്കിടയിലും പ്രചരിപ്പിക്കുന്നു എന്ന് വ്ലോ​ഗർ ഷസാമും വിമർശനം ഉന്നയിച്ചിരുന്നു.

തീർത്ഥ മുരളി എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ് (സ്പോയിലർ ഉൾപ്പെട്ടിട്ടുണ്ട്):

ഷസാം ചെയ്ത ഈ ഒരൊറ്റ റിവ്യൂ കൊണ്ട് അയാളോട് തോന്നിയിരുന്ന പുച്ഛം ചെറുതായി ഒന്ന് മാറി റെസ്പെക്ടിന് വഴി ഒരുക്കി..

സീൻ സിനിമ കണ്ടപ്പോൾ ഉള്ളിൽ തോന്നിയ അതേ കാര്യം ഇത്രയും ഇൻഫ്ലുവൻഷ്യലായ ഒരാള് പറയുന്നത് കേട്ടപ്പോൾ സന്തോഷം..!!

ഡയറക്ടർ ജിത്തു മാധവൻ, നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഇടയിലും ഒപ്പം സിനിമയിൽ വർക്ക് ചെയ്യുന്നവർക്കിടയിലും സിന്തറ്റിക് ഡ്ര​ഗ്സ് ഒക്കെ നോർമൽ ആയിരിക്കും. പക്ഷേ സമൂഹത്തിലെ ബാക്കിയുള്ളവർക്കൊന്നും അങ്ങനെയല്ല.

സീൻ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷനിലും പിന്നീടങ്ങോട്ടും നൽകിയിരിക്കുന്ന ഇത്തരത്തിലുള്ള പദാർത്ഥങ്ങളുടെ ഒരുതരം നോർമലൈസേഷൻ ഉണ്ടല്ലോ... ശരിക്കും ഞെട്ടിപ്പോയി. അതും ആ ഒരു ഇൻട്രൊഡക്ഷനിൽ ഓഡിയൻസിന്റെ റിയാക്ഷൻ കണ്ടു ഞാൻ ഞെട്ടിപ്പോയി. "ഏഹ്, ഇത് എന്താ ഇങ്ങനെ?" എന്ന് തോന്നിപ്പോയി.

ഇതിനുമുമ്പ് ഇതേ റിയാക്ഷൻ തോന്നിയത് വാഴ 2 എന്ന സിനിമയിലെ ഒരു രംഗം കണ്ടപ്പോഴാണ്. അതിനെ വിമർശിക്കണമെന്ന് ആ നിമിഷം തന്നെ തോന്നിയെങ്കിലും സിനിമയിൽ തന്നെ ആ ഒരു രംഗം ഇത്തരത്തിലുള്ള പദാർത്ഥങ്ങൾ മനുഷ്യനെ തെറ്റിൽ നിന്നും വലിയ തെറ്റിലേക്കാണ് എന്ന് ഡയറക്ട്ലി തന്നെ പറഞ്ഞപ്പോൾ, സ്ക്രീനിൽ കാണിച്ചു തന്നപ്പോൾ അതിന്റെ ആവശ്യമില്ല എന്ന് തോന്നി.

പക്ഷേ ഇവിടെ നോർമലൈസേഷനാണോ അതോ ​ഗ്ലോറിഫിക്കേഷനാണോ എന്നായിരുന്നു എന്റെ സംശയം. ഒരു സൈഡിലൂടെ മലയാള സിനിമയിലെ മുൻനിര നടന്മാരെ വെച്ച് ഇത്തരത്തിലുള്ള പദാർത്ഥങ്ങൾക്കെതിരെയുള്ള ക്യാമ്പയിനുകൾ ഗവൺമെൻ്റ് നടത്തുമ്പോഴാണ് മറ്റൊരു സൈഡിലൂടെ രണ്ട് സിനിമകളിലൂടെ തന്നെ മലയാള സിനിമയിലെ അറിയപ്പെടുന്ന പേരായി മാറിയ ഡയറക്ടർ ഇത്തരത്തിൽ ഒരു കാര്യം ചെയ്തത് എന്നോർക്കുമ്പോൾ മൂക്കത്ത് വിരൽ വച്ച് പോകുന്നു..!!

ഏറ്റവും കോമഡി ലോലിപോപ്പ് / കോലു മിട്ടായി കഴിക്കുന്ന നസ്ലെൻ ചെയ്യുന്ന കഥാപാത്രത്തോട് മറ്റൊരു കഥാപാത്രം ചോദിക്കുന്നുണ്ട്, "ഇതൊക്കെ ഇടയ്ക്കിടയ്ക്ക് കഴിച്ചാൽ ശരീരത്തിന് എന്തെങ്കിലും പറ്റില്ലേ" എന്ന്..!!!!! എന്തൊരു കരുതലാണ് മനുഷ്യാ നിങ്ങൾക്ക്..!!

എന്തായാലും ഇത്തരത്തിലുള്ള ആളുകളുടെ കൂടെ വർക്ക് ചെയ്യാൻ വിസമ്മതിച്ച മലയാളത്തിൻ്റെ ആ മഹാ നടന് ഒരുപാട് നന്ദി.. ഇത്തരത്തിൽ ഒരു സീൻ നിങ്ങളെ വെച്ച് ചെയ്തിരുന്നെങ്കിൽ ഒരു ഓളത്തിന് കയ്യടിക്കുന്ന ഫാൻസുകാരും നിങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകരും ഒരു പരിധിവരെ അതിനെ നോർമലായി കണ്ട് ഒഴിവാക്കിയേനെ. അങ്ങനെ ഒരൊറ്റ സീൻ മതി നിങ്ങൾ ഇത്രയും കാലം പറഞ്ഞ, എല്ലാവരും ഏറ്റുപിടിക്കുന്ന "‍ഡേർട്ടി ബിസിനസ്" ഡയലോഗിന്റെ മൂർച്ച പോകാൻ..!!

(ഉദാഹരണത്തിന് 'ഹൃദയപൂർവ്വം' എന്ന സിനിമയിലെ 'അമൽ ഡേവിസ്' ചെയ്ത കഥാപാത്രം ഇത്തരത്തിലൊരു പദാർത്ഥം ഉപയോഗിക്കുകയും മുഖ്യ കഥാപാത്രം അതിനെ നോർമലായി കാണുകയും ചെയ്യുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ..!!) ഇതല്ലാതെ വേറൊരു ടീം "ആൻ അമൽ നീരദ് ജോയിന്റ്" എന്നും പറഞ്ഞു വന്നിരുന്നു. ഇടയ്ക്ക് വെച്ച് അത് "പടം" ആയി മാറിയെങ്കിലും തിയേറ്ററിൽ വരുമ്പോൾ അറിയാം ഇനി അവരുടെ വക എന്തൊക്കെ എടുത്തു വച്ചിട്ടുണ്ട് എന്നത്. അതും പോസ്റ്ററിലെ കഥാപാത്രങ്ങളുടെ മുഖത്തുകൂടെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി എന്തായിരിക്കും അതിൻറെ അവസ്ഥ എന്ന് മനസ്സിലാക്കാൻ!

അതേസമയം, 'സീൻ' സിനിമയ്ക്കെതിരായ വിമർശനം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. സിനിമയിലെ ലഹരി ചിത്രീകരണം പ്രേക്ഷകരിൽ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നത് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ കുറിപ്പ് വഴിയൊരുക്കിയിട്ടുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയ പോസ്റ്റിൽ ഉന്നയിച്ച വ്യക്തിപരമായ വിമർശനങ്ങളാണെന്നതും ശ്രദ്ധേയമാണ്.

Scene Movie
'തൂക്കി, അതാണല്ലോ ശീലം'; 'മോഹൻലാൽ സ്റ്റൈലിൽ' നസ്ലെന് കയ്യടിച്ച് സംഗീത് പ്രതാപ്
Scene Movie
'നേര് എന്റെ ജീവിതം മാറ്റിയ സിനിമ'; രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പവും അഭിനയിക്കാനായതില്‍ സന്തോഷം: അനശ്വര രാജന്‍
Scene Movie
'ലാലേട്ടൻ അന്ന് ചോദിച്ചത് ജീവിതത്തിൽ അറം പറ്റിയതു പോലെയായി, ഞാൻ ഹാപ്പിയാണ്'; രേണു സുധി
Summary

Jithu Madhavan normalizes drug use in 'scene'; Criticism directed at Suriya's new movie

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER