'ലാലേട്ടൻ അന്ന് ചോദിച്ചത് ജീവിതത്തിൽ അറം പറ്റിയതു പോലെയായി, ഞാൻ ഹാപ്പിയാണ്'; രേണു സുധി

ഇപ്പോൾ മുടിയൊക്കെ വളരുന്നുണ്ട്.
Renu Sudhi, Mohanlal
Renu Sudhi, Mohanlalവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

അടുത്തിടെയാണ് താൻ കാൻസറിനെതിരെ പോരാടുകയാണെന്ന് സോഷ്യൽ മീഡിയ താരം രേണു സുധി വെളിപ്പെടുത്തിയത്. ചികിത്സ സംബന്ധിച്ച വിവരങ്ങളും രേണു സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കീമോ സെഷൻസ് പൂർത്തിയാക്കി പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് രേണുവിപ്പോൾ.

ഇപ്പോഴിതാ ബിഗ് ബോസിൽ വെച്ച് മോഹൻലാൽ ചോദിച്ച ഒരു ചോദ്യവും അതിന് താൻ നൽകിയ മറുപടിയും ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിച്ചിരിക്കുകയാണെന്ന് പറയുകയാണ് രേണു സുധി. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

എന്നാൽ താനിപ്പോൾ സന്തോഷവതിയാണെന്നും ദൈവം തന്നെ ഇതുവരെ എത്തിച്ചെന്നും രേണു കൂട്ടിച്ചേർത്തു. ''ലാലേട്ടൻ അന്നു ചോദിച്ചത് ജീവിതത്തിൽ അറം പറ്റിയതു പോലെയായിപ്പോയി. മൊട്ടയടിച്ചു. ഇപ്പോൾ മുടിയൊക്കെ വളരുന്നുണ്ട്. ഈ കാണുന്നതൊക്കെ വിഗ്ഗാണ്. പക്ഷേ, ദൈവം എന്നെ ഇത്രത്തോളം നിർത്തിയതിൽ ഞാൻ ഹാപ്പിയാണ്. ഒരുപാട് നല്ല ആളുകളുടെ പ്രാർഥന, വഴിപാട്, നേർച്ച ഇതൊക്കെയാണ് എന്നെ മുൻപോട്ട് കൊണ്ടുപോകുന്ന ശക്തി".- രേണു പറഞ്ഞു.

ബി​ഗ് ബോസ് മലയാളം റിയാലിറ്റി സീസൺ 7 ലെ മത്സരാർഥിയായിരുന്നു രേണു സുധി. ഷോയിലെ വീക്കെൻഡ് എപ്പിസോഡിലായിരുന്നു മോഹൻലാൽ രേണുവിനോട് ഇക്കാര്യം പറഞ്ഞത്. "തലമുടി മൊട്ടയടിക്കാൻ റെഡിയാണോ?" എന്നായിരുന്നു ചോദ്യം. ഇല്ല ലാലേട്ടാ, ഇപ്പോൾ ഉള്ളതു തന്നെ എക്സ്റ്റെൻഷൻ വെച്ചതാണ് എന്നായിരുന്നു ചിരിയോടെ രേണുവിന്റെ മറുപടി.

രേണുവിന്റെ മറുപടി കേട്ട് മോഹൻലാൽ ചിരിക്കുന്നതും വിഡിയോയിൽ കാണാം. മാനസികമായി പ്രയാസങ്ങളുണ്ടെന്നും തനിക്ക് കുട്ടികളെ കാണണമെന്നും ഷോയിൽ തുടരാൻ കഴിയുന്നില്ലെന്നും പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ നിന്ന് 34-ാം ദിവസം രേണു സ്വമേധയാ പുറത്തു പോകുകയായിരുന്നു.

Renu Sudhi, Mohanlal
'ലോകത്തിലെ ആദ്യത്തെ സിം​ഗിൾ മദറാണ് സീത'; നടി ദീപിക ചിഖ്‌ലിയ
Renu Sudhi, Mohanlal
'ദൈവമാണ് എന്റെ പിന്നിൽ, പിന്തുണയ്ക്കാൻ ആരാധകരും'; രാഷ്ട്രീയ പ്രവേശ അഭ്യൂഹങ്ങൾ തള്ളി ധനുഷ്
Renu Sudhi, Mohanlal
'തൂക്കി, അതാണല്ലോ ശീലം'; 'മോഹൻലാൽ സ്റ്റൈലിൽ' നസ്ലെന് കയ്യടിച്ച് സംഗീത് പ്രതാപ്
Summary

Renu Sudhi opens up about Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER