

ബാലതാരമായി സിനിമയിലെത്തി, ഇന്ന് മലയാള സിനിമയിലെ നായികമാരില്‍ മുന്‍നിരക്കാരിയിലെത്തി നില്‍ക്കുകയാണ് അനശ്വര രാജന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെയാണ് അനശ്വര നായികയാകുന്നത്. പിന്നീട് നിരവധി ഹിറ്റുകളില്‍ നായികയായി. അനശ്വര തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു നേര്. മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലെത്തിയ ചിത്രം അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു.
മലയാളത്തിന്റെ അതിരുകള്‍ക്കപ്പുറത്തും സ്വന്തമായൊരു ഇടം കണ്ടെത്തുകയാണ് അനശ്വര രാജന്‍. തമിഴില്‍ നായികയായി കയ്യടി നേടിയ അനശ്വര ഇപ്പോഴിതാ തെലുങ്കിലും സാന്നിധ്യമറിയിക്കുകയാണ്. തെലുങ്ക് സിനിമയുടെ സൂപ്പര്‍ താരം ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള അനശ്വരയുടെ പുതിയ ചിത്രം കാക്ക അണിയറയില്‍ തയ്യാറെടുക്കുകയാണ്.
മോഹന്‍ലാലിനൊപ്പം നേര്, ചിരഞ്ജീവിയ്‌ക്കൊപ്പം കാക്ക എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര. ഗേള്‍ ഫോര്‍മുല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്. തന്റെ ജീവിതം മാറ്റിയ ചിത്രമാണ് നേര് എന്നാണ് അനശ്വര പറയുന്നത്.
''വ്യക്തിപരമായി ഈ രണ്ട് സിനിമകളും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. നേരും, കാക്കയും. കാക്ക വളരെ നല്ലൊരു സിനിമയായിരിക്കുമെന്നും എല്ലാവരും ഇഷ്ടപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ്. നേരിലെ കഥാപാത്രവും അങ്ങനെയായിരുന്നു. എന്റെ ജീവിതം മാറ്റിയ സിനിമയാണത്. അതില്‍ ലാല്‍ സാറിനോട് നന്ദിയുണ്ട്. അതുപോലെ തന്നെയാണ് ചിരു സാറിനോടും. അദ്ദേഹം കാരണമാണ് എനിക്ക് ഈ അവസരം ലഭിച്ചത്. രണ്ടു പേരും പ്രൊഫഷണല്‍ ആണ്. രണ്ടു പേരും വളരെ സ്വീറ്റാണ്'' അനശ്വര പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates