

വിപിന്‍ ദാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരുന്ന ചിത്രമാണ് സന്തോഷ് ട്രോഫി. എന്നാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയെന്നാണ് പുതിയ വാര്‍ത്ത. പൃഥ്വിരാജിന് പകരം ജോമോന്‍ ജ്യോതിര്‍ ചിത്രത്തിലെ നായകനാകും. വിപിന്‍ ദാസിന്റെ ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയിട്ടുള്ള താരമാണ് ജോമോന്‍.
ജോമോന്‍ നായകനായ പ്രേംപാറ്റ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിനായി വന്‍ മേക്കോവറായിരുന്നു ജോമോന്‍ നടത്തിയത്. മൂന്ന് മാസം കൊണ്ട് 20 കിലോയാണ് ചിത്രത്തിനായി ജോമോന്‍ കുറച്ചത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേംപാറ്റ. പിന്നാലെയാണ് ജോമോനെ തേടി സന്തോഷ് ട്രോഫിയെത്തുന്നത്.
പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളേയും അണിനിരത്തിയാണ് വിപിന്‍ ദാസ് സന്തോഷ് ട്രോഫി ഒരുക്കാനിരുന്നത്. ഖലീഫയുടെ ഡേറ്റുമായി ക്ലാഷ് വന്നതോടെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പൂജയും നടന്നിരുന്നു. വിപിന്‍ ദാസിന്റേത് തന്നെയായിരുന്നു തിരക്കഥയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates