തമിഴില്‍ പോസ്റ്ററില്‍ പോലും എന്റെ മുഖം വെക്കാന്‍ നായകന്മാര്‍ സമ്മതിച്ചില്ലെന്ന് ജ്യോതിക; പോസ്റ്ററുകള്‍ നിരത്തി സോഷ്യല്‍ മീഡിയ; എന്തിനിങ്ങനെ നുണ പറയുന്നു?

മാറ്റം വന്നത് ബോളിവുഡിലെത്തിയപ്പോഴാണെന്നും ജ്യോതിക
Jyotika
Jyotikaഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡില്‍ നിന്നും വന്ന് തമിഴ് സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് ജ്യോതിക. വിവാഹ ശേഷം ഇടവേളയെടുത്ത ജ്യോതിക തിരികെ വരുന്നത് 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ്. തമിഴിലെ തിരിച്ചുവരവിന് പിന്നാലെ ഹിന്ദിയിലും സജീവമായി മാറിയിരിക്കുകയാണ് ജ്യോതിക. ഇപ്പോള്‍ താരം ഹിന്ദിയിലാണ് സിനിമകളും സീരീസുകളുമൊക്കെ ചെയ്യുന്നത്.

Jyotika
മോഹൻലാലിന് ആശംസ നേർന്ന് മുകേഷ്; ഓർമ പുതുക്കി പഴയകാല ചിത്രം

കഴിഞ്ഞ കുറച്ചുനാളുകളായി തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ജ്യോതികയുടെ പരാമര്‍ശങ്ങളൊക്കെ വിവാദമായി മാറിയിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ നായികയ്ക്ക് പ്രാധാന്യം കുറവാണെന്നൊക്കെയുള്ള ജ്യോതികയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സിനിമകളെ ഐറ്റം ഡാന്‍സിനെക്കുറിച്ചുള്ള ജ്യോതികയുടെ വിമര്‍ശനവും ചര്‍ച്ചയായിരുന്നു.

Jyotika
'എല്ലാവരും 25000 വച്ചിട്ടു, രണ്ട് ലക്ഷം രൂപയ്ക്ക് നിര്‍മിച്ച മോഹന്‍ലാല്‍ പടം; ഹിറ്റ് ചിത്രത്തെക്കുറിച്ച് മണിയന്‍പിള്ള രാജു

ഇപ്പോഴിതാ ജ്യോതികയുടെ പണ്ടൊരിക്കല്‍ പറഞ്ഞത് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തന്റെ ഹിന്ദി ചിത്രം ഷൈത്താന്റെ പ്രസ് മീറ്റില്‍ തെന്നിന്ത്യന്‍ സിനിമകളെക്കുറിച്ച് ജ്യോതിക പറഞ്ഞാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ''സൗത്ത് ഇന്ത്യയിലെ ഏതാണ്ട് എല്ലാ നായകന്മാരുടെ കൂടേയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ അവിടെ സ്ത്രീകള്‍ക്ക് അധികം പ്രാധാന്യം ലഭിക്കാറില്ല. പോസ്റ്ററുകളില്‍ പോലും. മമ്മൂട്ടിയേയും അജയ് ദേവ്ഗണിനേയും പോലുള്ളവരാണ് സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കാന്‍ മുന്‍കൈ എടുത്തത്'' എന്നാണ് ജ്യോതിക പറഞ്ഞത്.

തെന്നിന്ത്യന്‍ സിനിമകളില്‍ നായികമാരുടെ മുഖം പോസ്റ്ററില്‍ വെക്കാറില്ല. അതിന് മാറ്റം വന്നത് ബോളിവുഡിലെത്തിയപ്പോഴാണെന്നും ജ്യോതിക പറയുന്നത്. ഈ വിഡിയോ വൈറലായതോടെ താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജ്യോതികയുടെ പഴയ സിനിമകളുടെ പോസ്റ്ററുകള്‍ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ മറുപടി.

കാക്ക കാക്ക, വാലി, മൊഴി, ചന്ദ്രമുഖി, ഖുഷി, വേട്ടൈയാട് വിളൈയാട്, ധൂള്‍, സില്ലുന് ഒരു കാതല്‍ തുടങ്ങിയ ജ്യോതിക നായികയായ സിനിമകളുടെ പോസ്റ്റുകള്‍ പങ്കുവച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയ താരത്തിന് മറുപടി നല്‍കുന്നത്. ഈ സിനിമകളുടെ പോസ്റ്ററുകളിലെല്ലാം ജ്യോതികയുടെ മുഖമുണ്ടെന്നും ജ്യോതികയെ വലിയ താരമായി തന്നെയാണ് തെന്നിന്ത്യന്‍ സിനിമ എന്നും പരിഗണിച്ചിട്ടുള്ളതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ബോളിവുഡില്‍ അവസരം കിട്ടാന്‍ വേണ്ടി ഇങ്ങനെ നുണ പറയരുതെന്നും സോഷ്യല്‍ മീഡിയ താരത്തോട് പറയുന്നുണ്ട്.

ജ്യോതികയുടെ പ്രതികരണം ശ്രദ്ധ പിടിച്ചു പറ്റാനുള്ളതാണ്. ബോളിവുഡ് തള്ളിക്കളഞ്ഞ ജ്യോതികയെ വളര്‍ത്തിയത് തെന്നിന്ത്യന്‍ സിനിമയാണെന്നത് മറക്കരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Summary

Jyotika says south heros never allowed her to be on poster. Social media replies with her movie posters.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com