'എല്ലാവരും 25000 വച്ചിട്ടു, രണ്ട് ലക്ഷം രൂപയ്ക്ക് നിര്‍മിച്ച മോഹന്‍ലാല്‍ പടം; ഹിറ്റ് ചിത്രത്തെക്കുറിച്ച് മണിയന്‍പിള്ള രാജു

അടുത്തത് മോഹന്‍ലാലിനെ വച്ചൊരു സിനിമയാണ്
Maniyanpilla Raju
Maniyanpilla Rajuവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

മലയാളികള്‍ക്ക് തങ്ങളില്‍ ഒരാളെന്ന പോലെ സുപരിചിതനും പ്രിയങ്കരനുമാണ് മണയിന്‍പിള്ള രാജു. നടനായി മാത്രമല്ല അദ്ദേഹം കയ്യടി നേടിയിട്ടുള്ളത്. നിര്‍മാതാവ് എന്ന നിലയിലും മലയാള സിനിമയില്‍ ഒരിടം കണ്ടെത്താന്‍ മണിയന്‍പിള്ള രാജുവിന് സാധിച്ചിട്ടുണ്ട്. 13 സിനിമകളാണ് അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്. മണിയന്‍പിള്ള രാജുവിന്റെ സെറ്റിലെ താരങ്ങളോടുള്ള മാന്യമായ സമീപനത്തെക്കുറിച്ചൊക്കെ പലരും വാചാലരായിട്ടുണ്ട്.

Maniyanpilla Raju
കല്യാണിയുടെ താരോദയം, ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട് ലോക; രണ്ടാം ദിവസം നേടിയത് കോടികള്‍; കണക്കിങ്ങനെ

മണിയന്‍പിള്ള രാജു നിര്‍മാണത്തിലേക്ക് കടക്കുന്നത് സൗഹൃദത്തിലൂടെയാണ്. ഒരിക്കല്‍ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയൊരു സിനിമ. അതിലൂടെയാണ് അദ്ദേഹം നിര്‍മാണത്തെക്കുറിച്ച് പഠിക്കുന്നത്. അതേക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

Maniyanpilla Raju
'ഫിസിക്കലി വീക്ക് ആയതിനാല്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്'; ആക്ഷന്‍ ഹീറോയിനായി കല്യാണിയുടെ മറുപടി

''സിനിമയിലെത്തിയപ്പോള്‍ പ്രിയദര്‍ശനടക്കമുള്ളവരുമായി നല്ല സൗഹൃദത്തിലായി. പ്രിയന്‍, ശ്രീനിവാസന്, ശങ്കര്‍ അങ്ങനെ ഒത്തിരിപ്പേര്‍. ഒരിക്കല്‍ നമുക്ക് എല്ലാവര്‍ക്കും കൂടി ഒരു സിനിമയെടുക്കാമെന്ന സംസാരം വന്നു. എല്ലാവരും കൂടെ 25000 രൂപവെച്ച് ഇട്ടു. ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ ആയിരുന്നു ആ സിനിമ. സിനിമ ചെയ്യാന്‍ രണ്ട ലക്ഷം രൂപയായി. അവിടെ നിന്നും ഒരു സിനിമ എങ്ങനെയടുക്കാമെന്നും പ്രൊഡക്ഷനെപ്പറ്റിയും പഠിച്ചു. ഇതുവരെ 13 സിനിമകള്‍ നിര്‍മിച്ചു. അടുത്തത് മോഹന്‍ലാലിനെ വച്ചൊരു സിനിമയാണ്. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു'' എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

ശ്രീനിവാസന്‍ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ലിസി, മണിയന്‍പിള്ള രാജു, ജഗതി ശ്രീകുമാര്‍, മേനക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. നിര്‍മാണത്തില്‍ വിജയം കൈവരിച്ച മണിയന്‍പിള്ള രാജുവിന് പക്ഷെ സംവിധാനത്തില്‍ മോഹമില്ല.

''സംവിധാനം ചെയ്യാന്‍ നല്ല ക്ഷമ വേണം. ഞാന്‍ വെപ്രാളം കൂടുതലുള്ള ആളാണ്. നടന്‍ സോമേട്ടന്‍ പറയും ഇവന്റെ കാലിനടിയില്‍ വീല്‍ വച്ചിട്ടുണ്ടോ എന്ന്. ഞാന്‍ ആകെ അടങ്ങിയിരിക്കുക സിനിമ കാണുമ്പോള്‍ മാത്രമാണ്'' എന്നാണ് സംവിധാനത്തെക്കുറിച്ച് മണിയന്‍പിള്ള രാജു പറയുന്നത്.

Summary

Maniyanpilla Raju became a film producer after Hello My Dear Wrong Number. He and other friends contributed 25000 to produce that movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com