

മോഹൻലാലും മുകേഷും ഒന്നിച്ചുള്ള ഒട്ടേറെ സിനിമകൾ മലയാളികൾക്ക് മുന്നിലെത്തിയിട്ടുണ്ട്. ഈ കോമ്പോയിലെ നിരവധി ചിത്രങ്ങളാണ് മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ളത്. മോഹൻലാലിനൊപ്പമുള്ള സ്പെഷൽ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ മുകേഷ് ഇപ്പോൾ. മോഹൻലാലിന്റെ വിവാഹചിത്രമാണ് മുകേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. വിവാഹദിനത്തിൽ മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും മംഗളങ്ങൾ നേരുന്ന മുകേഷിനെ ചിത്രത്തിൽ കാണാം. പഴയകാലത്തെ ഓർത്തെടുക്കുന്ന കുറിപ്പിനൊപ്പമാണ് മുകേഷ് ഫോട്ടോ പങ്കുവച്ചത്.
‘1921 എന്ന സിനിമയ്ക്ക് ശേഷമുള്ള എന്റെ ഹെയർ സ്റ്റൈലും ശരീരപ്രകൃതവും. ലാലിന്റ വിവാഹത്തിൽ,’ എന്നായിരുന്നു ക്യാപ്ഷനായി മുകേഷ് കുറിച്ചിരിക്കുന്നത്. സിൽക്ക് ജുബ്ബ ധരിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന മോഹൻലാലും വിവാഹ വേഷത്തിൽ സർവാഭരണവിഭൂഷിതയായി നിൽക്കുന്ന സുചിത്രയും ആരാധകർക്ക് കൗതുക കാഴ്ചയായി.
1988 ഏപ്രിൽ 28നായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹം. തെന്നിന്ത്യയിലെ ചലച്ചിത്ര പ്രമുഖർ പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിലെത്തിയത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായികയായെത്തിയത്. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
