ബോക്‌സ് ഓഫീസിന്റെ കിളി പറത്തിയ വിജയം; ലോക 200 കോടി ക്ലബ്ബില്‍; കുതിപ്പില്‍ വമ്പന്‍ സിനിമകള്‍ വീണേക്കും!

മുമ്പിലുള്ളത് എമ്പുരാന്‍ മാത്രമാണ്
Lokah
Lokahഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോക്‌സ് ഓഫീസിന് തീയിട്ടു കൊണ്ടുള്ള ലോകയുടെ കുതിപ്പ് തുടരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു കൊണ്ട് മുന്നേറുന്ന ലോക ചാപ്റ്റര്‍ 1: ചന്ദ്ര 200 കോടിയെന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിവേഗം 200 കോടിയിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമയായി ലോക ഇതോടെ മാറിയിരിക്കുകയാണ്. മുമ്പിലുള്ളത് എമ്പുരാന്‍ മാത്രമാണ്.

Lokah
'ലോകയുടെ വിജയം തലയ്ക്ക് പിടിച്ചോ?'; മോഹന്‍ലാലിനെപ്പറ്റി മിണ്ടാതെ കൂട്ടുകാരനെ മാത്രം പ്രശംസിച്ചു; നസ്ലെന് അഹങ്കാരമെന്ന് സോഷ്യല്‍ മീഡിയ

മലയാളത്തിലെ നാലാമത്തെ 200 കോടി ചിത്രമാണ് കല്യാണി പ്രിയദര്‍ശന്റെ ലോക. മോഹന്‍ലാലിന്റെ എമ്പുരാന്‍, തുടരും എന്നീ സിനിമകളും മഞ്ഞുമ്മല്‍ ബോയ്‌സുമാണ് നേരത്തെ 200 കോടിലെത്തിയത്. ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബില്‍ ഇടം നേടിയ ലോക രണ്ട് ആഴ്ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി-തമിഴ്-തെലുങ്ക് പതിപ്പുകള്‍ക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

Lokah
അനുമതിയില്ലാതെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നു; ഐഐ നിര്‍മിത അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കുന്നു; കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന പന്ത്രണ്ടാമത്തെ മലയാളം സിനിമയാണ് ലോക. തെന്നിന്ത്യയില്‍ നിന്നുള്ള, സ്ത്രീകേന്ദ്രീകൃതമായൊരു സിനിമ നേടുന്ന വിജയം എന്ന നിലയിലും ലോകയുടെ നേട്ടം ശ്രദ്ധേയമാണ്. മുപ്പത് കോടിയുടെ ബജറ്റില്‍ ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ സിനിമയാണ്. അഞ്ച് ഭാഗങ്ങളിലായാണ് തങ്ങള്‍ ലോക യൂണിവേഴ്‌സ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ നേരത്തെ അറിയിച്ചിരുന്നു.

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂര്‍വ്വം, ഫഹദ് ഫാസില്‍-കല്യാണി പ്രിയദര്‍ശന്‍ ടീമിന്റെ ഓടും കുതിര ചാടും കുതിര എന്ന സിനിമകള്‍ക്കൊപ്പമാണ് ഓണത്തിന് ലോക തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിട്ടും ലോകയുടെ കുതിപ്പ് തടയാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലോകയുടെ കുതിപ്പെന്നാണ് കരുതപ്പെടുന്നത്. 265.5 കോടി നേടിയ എമ്പുരാന്‍, 240.5 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ്, 234.5 കോടി നേടിയ തുടരും എന്നിവയാണ് കളക്ഷനില്‍ ഇപ്പോള്‍ ലോകയ്ക്ക് മുമ്പിലുള്ളത്. അധികം വൈകാതെ ഈ സിനിമകളേയും ലോക പിന്നിലാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.

Summary

Kalyani Priyadarshan and Naslen starrer Lokah enters 200 Cr club. Second fastest entry into the club. Only behind Empuraan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com