'എൽജിബിടിക്യു+ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റില്ല, അടിച്ചേൽപ്പിക്കരുത്'; 'ദൊറോത്തി'ക്ക് പിന്നാലെ കാർത്തിക് സുബ്ബരാജിന് വിമർശനം

'കാർത്തിക് സുബ്ബരാജിനെപ്പോലൊരു സംവിധായകനിൽ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല'.
Dorothy
Dorothyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

കഴിഞ്ഞ ദിവസമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ദൊറോത്തി' എന്ന സിനിമ തിയറ്ററുകളിലെത്തിയത്. എൽജിബിടിക്യു+ പ്രമേയമായി വന്ന ഡൊറോത്തിയ്ക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജിനെതിരെയും വൻതോതിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്.

കാര്‍ത്തി, സുബ്ബു എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഹോമോഫോബിയയെ വലിച്ചുകീറിയതാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്. ക്ലൈമാക്‌സിലെ പ്രധാനപ്പെട്ട ഒരു സീനിന്റെ തിയറ്റര്‍ ക്ലിപ്പിനൊപ്പമാണ് കാർത്തിക് സുബ്ബരാജിനെതിരെ വിമർശനങ്ങളുമായി ഒരു വിഭാ​ഗം രം​ഗത്തെത്തിയിരിക്കുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

സിനിമ എന്ന പേരില്‍ തമിഴ് സംസ്‌കാരത്തെ അപമാനിച്ചെന്നാണ് കാര്‍ത്തിക് സുബ്ബരാജിനെതിരെയുള്ള പ്രധാന ആരോപണം. ആണും ആണും തമ്മില്‍ പ്രണയിക്കുന്നത് കാണിച്ച സംവിധായകനെ തമിഴ് ജനത അടുപ്പിക്കരുതെന്നാണ് പലരും എക്സിൽ കുറിച്ചിരിക്കുന്നത്. നായക വേഷങ്ങള്‍ ചെയ്ത സനത്, റിഷികാന്ത് എന്നിവര്‍ക്കെതിരെയും സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്.

എന്നാല്‍ തമിഴ് പേജുകളില്‍ നിന്ന് വ്യത്യസ്തമായാണ് മലയാളം സിനിമാ പേജുകള്‍ 'ദൊറോത്തി'യെ കണ്ടത്. പൃഥ്വിരാജ്, നിവിന്‍ പോളി, മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങള്‍ യാതൊരു മടിയും കൂടാതെ സ്വവര്‍ഗാനുരാഗം പ്രമേയമായ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികളെന്നും അത്തരമൊരു ചിന്താഗതി തമിഴ് സിനിമാ പ്രേമികള്‍ക്ക് ഇല്ലെന്നും മലയാളികൾ എക്സിൽ കുറിച്ചു.

നായകന്‍ പത്തുപേരെ ഇടിച്ചിടുന്ന, അല്‍പ്പവസ്ത്രം ധരിച്ച നായികയോടൊപ്പം ആടിപ്പാടുന്ന സിനിമകള്‍ മാത്രം കണ്ട് കയ്യടിക്കാന്‍ മാത്രമേ തമിഴ് സിനിമാ പ്രേമികള്‍ക്ക് സാധിക്കുള്ളൂവെന്നും പരിഹാസമുണ്ട്. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായെത്തിയത്. ചിത്രം ബ​ഹിഷ്കരിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്. "ദയവായി ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കരുത്. നമുക്ക് ദൊറോത്തി എന്ന സിനിമ ബഹിഷ്കരിക്കാം.

കാർത്തിക് സുബ്ബരാജിനെപ്പോലൊരു സംവിധായകനിൽ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. എൽജിബിടിക്യു+ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ തെറ്റില്ല, എന്നാൽ അത് ആളുകളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഇതൊരു നല്ല പ്രവണതയല്ല".- എന്നാണ് ഒരാൾ കുറിച്ചത്.

അതേസമയം, 'ദൊറോത്തി' യഥാർഥത്തിൽ ഒരു എൽജിബിടിക്യു+ ചിത്രമല്ലെന്നാണ് ചലച്ചിത്ര നിരൂപകർ പറയുന്നത്. 1990-കളുടെ തുടക്കത്തിൽ ഗ്രാമീണ തമിഴ്‌നാട്ടിലെ ജാതി സംഘടനകളുടെയും ആൺകോയ്മയുടെയും പശ്ചാത്തലത്തിൽ രണ്ട് കൂട്ടുകാരുടെ കഥയാണ് ചിത്രം പറയുന്നത്.

കാർത്തി, സുബ്ബു എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലേക്ക് ദൊറോത്തി എന്ന സ്ത്രീ എത്തുന്നതോടെ ഉണ്ടാകുന്ന നാടകീയമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Dorothy
'കുറി വരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നത് ദൈവം'; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിൽ ഹരിശ്രീ യൂസഫ്
Dorothy
'അന്ന് വിറകു വെട്ടുകാരനായി അഭിനയിച്ചതിനാല്‍ വിഷമമില്ല; സാരമില്ല സഖാക്കളെ സാരമില്ല'
Dorothy
നടന്‍ രവീന്ദ്രന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക വൈസ് ചെയര്‍പേഴ്‌സണ്‍
Summary

Karthik Subbaraj's Dorothy faces backlash over LGBTQ+ depiction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com