'കത്തനാര്‍' ടീസര്‍ ട്രെയിലര്‍ ഗ്ലോബല്‍ ട്രെന്റിങില്‍ ഒന്നാമത്; ഇതുവരെ കാണാത്ത ദൃശ്യവിസ്മയം!

ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ലോകമാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്
Kathanar
Kathanar
Updated on
1 min read

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'കത്തനാര്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസര്‍ ട്രെയ്ലര്‍ മാര്‍ച്ച് 31 നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ചര്‍ച്ചയായി മാറിയ ഈ ട്രെയ്ലര്‍, യൂട്യുബിലും ആഗോള തലത്തിലാണ് ട്രെന്‍ഡ് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ചിത്രം ആഗോള തലത്തില്‍ ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും എത്തി ചരിത്രമാവുകയാണ്.

Kathanar
'ഞാന്‍ നിരീശ്വരവാദിയാണ്, പക്ഷെ അമ്മയ്ക്ക് ദൈവമുണ്ടായിരുന്നു'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രകാശ് രാജ്

കുവൈറ്റ്, ഒമാന്‍ , ഖത്തര്‍ എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനത്തു ട്രെന്‍ഡ് ചെയ്യുന്ന ഈ ടീസര്‍ ട്രെയ്ലര്‍, ഓസ്ട്രേലിയയില്‍ പതിമൂന്നാം സ്ഥാനത്തും ബംഗ്ലാദേശില്‍ ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ് ട്രെന്‍ഡ് ചെയ്യുന്നത്. സൗദി അറേബ്യയില്‍ യൂട്യൂബില്‍ രണ്ടാം സ്ഥാനത്ത് ട്രെന്‍ഡ് ചെയ്യുന്ന ട്രെയ്ലര്‍ കാനഡയില്‍ പതിനൊന്നാം സ്ഥാനത്തും, അയര്‍ലണ്ടില്‍ ഏഴാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. നെതര്‍ലണ്ടില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ട്രെയ്ലര്‍ ട്രെന്‍ഡ് ചെയ്യുന്നത്. ഇത് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച ആഗോള സ്വീകരണത്തിന്റെ വലിപ്പമാണ് കാണിച്ചു തരുന്നത്. മലയാള സിനിമാ പ്രേമികള്‍ ഇതുവരെ കാണാത്ത വിസ്മയങ്ങളുടെ ഒരു ലോകമാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ ട്രെയ്ലര്‍ സമ്മാനിച്ചത്.

Kathanar
രാമനായി രൺബീർ കപൂർ; ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ കാരക്ടർ ടീസർ

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആര്‍ രാമാനന്ദ് , റോജിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ബൈജു ഗോപാലന്‍, വി സി പ്രവീണ്‍ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേര്‍സ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.

ഛായാഗ്രഹണം- നീല്‍ ഡി കുഞ്ഞ, സംഗീതം- രാഹുല്‍ സുബ്രഹ്മണ്യന്‍ ഉണ്ണി, എഡിറ്റിംഗ്, വിഎഫ്എക്‌സ് ഡയറക്ടര്‍ - റോജിന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - രാജീവന്‍, ആക്ഷന്‍ ഡിസൈന്‍ - റോജിന്‍ തോമസ്, ആക്ഷന്‍- ജംഗ്ജിന്‍ പാര്‍ക്ക്, കലൈ കിങ്‌സണ്‍, ഹെഡ് ഓഫ് ടെക്‌നോളജീസ് - സെന്തില്‍ നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനക്കല്‍, കലാ സംവിധാനം - അജി കുട്ടിയാനി, രാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സ് - ശാലം, ഗോപേഷ് ശരത്, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, വസ്ത്രങ്ങള്‍ - അനീഷ് തൊടുപുഴ, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, ഓഡിയോഗ്രഫി - അജിത് എ ജോര്‍ജ്, കളറിസ്റ്റ് - ലൂക്കാസ്, വിഎഫ്എക്‌സ് ആന്‍ഡ് ഡിഐ സ്റ്റുഡിയോ - പോയറ്റിക് , പിആര്‍ഒ - ശബരി, വാഴൂര്‍ ജോസ്

Summary

Kathanar teaser trailer trends no 1 in global trending.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com