'കത്രീനയ്ക്ക് ഇതെന്തുപറ്റി? കിളവിയായല്ലോ?'; അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി നടി

അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കത്രീന കെെഫ്. സോഷ്യല്‍ മീഡിയയിലും സജീവമല്ല താരം
Katrina Kaif
Katrina Kaif
Updated on
1 min read

കത്രീന കൈഫിനെതിരായ അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി നടി ശിവലീക ഒബ്‌റോയ്. കുറച്ച് കാലമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു കത്രീന കൈഫ്. അമ്മയാകുന്നതിന്റെ ഭാഗമായാണ് താരം ഇടവേളയെടുത്തത്. സോഷ്യല്‍ മീഡിയയിലും സജീവമല്ല താരം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കത്രീനയുടെ ചിത്രങ്ങളും വിഡിയോകളും വൈറലായത്.

അന്തരിച്ച സംവിധായകന്‍ കുക്കു കോഹ്ലിയുടെ വീട്ടിലെത്തി മടങ്ങുന്ന കത്രീനയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഭര്‍ത്താവായ നടന്‍ വിക്കി കൗശലിനൊപ്പമാണ് കത്രീന എത്തിയത്. എന്നാല്‍ ചിലര്‍, ഔചിത്യം പോലും നോക്കാതെ താരത്തെ കടന്നാക്രമിക്കുകയായിരുന്നു. കടുത്ത ബോഡി ഷെയ്മിങും അധിക്ഷേപവുമാണ് സോഷ്യല്‍ മീഡിയയില്‍ താരം നേരിടുന്നത്.

ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നടി ശിവലീക ഒബ്‌റോയ് രംഗത്തെത്തിയത്. കത്രീന കൈഫിന് ഇതെന്ത് പറ്റി എന്ന് ചോദിക്കുന്നൊരു വിഡിയോ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ''എന്ത് സംഭവിച്ചുവെന്നാണ് ചോദിക്കുന്നത്. ഇത് മാതൃത്വാണ്. പ്രസവാനന്തരമുള്ള റിക്കവറി സാധാരണ ഇങ്ങനെയാണ്. നല്ലതും, ചീത്തയും, വണ്ണം വെക്കുന്നതും, ക്ഷീണിതയാകുന്നതും അതിനിടയില്‍ സംഭവിക്കുന്നതെല്ലാം ചേര്‍ന്നത്. മാതൃത്വത്തിന്റെ ഇല്ലാത്ത വശത്തെ ഗ്ലോറിഫൈ ചെയ്യുന്നത് അവസാനിപ്പിക്കണം'' എന്നാണ് ശിവലീക കുറിച്ചത്.

''കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം കുറേ പോസ്റ്റുകള്‍ കാണേണ്ടി വന്നതോടെ, എന്ത് മണ്ടന്‍ ചിന്താഗതിയാണ് ഇവരുടേതെന്ന് ചിന്തിച്ചു പോയി'' എന്നും നടി പറയുന്നു. അതേസമയം കടുത്ത സൈബര്‍ ആക്രമണമാണ് കത്രീന നേരിടുന്നത്. ''കത്രീനയ്ക്ക് ഇതെന്ത് പറ്റി? കിളവിയായി, പഴയ ഭംഗി പോയി, ഇനി തിരിച്ചുവരാന്‍ സാധിക്കില്ല'' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. എന്നാല്‍ ഇതിനോടൊന്നും കത്രീന ഇതുവരെ പ്രതികരിച്ചിട്ടില്ല. 2025 നവംബറിലാണ് കത്രീനയ്ക്കും വിക്കി കൗശലിനും കുഞ്ഞ് ജനിച്ചത്.

Katrina Kaif
ടോക്‌സിക്കിന് 'അര' റേറ്റിങ് നല്‍കി മഹേഷ് ബാബുവിന്റെ മകന്‍; അച്ഛന്റെ സിനിമകളേയും വെറുതെ വിട്ടില്ല!
Katrina Kaif
'നാൻ ഇങ്ക താൻ ഇറുക്കേ'; 'ചെന്നൈ വിട്ട് മുംബൈയിലേക്ക് മാറിയോ ?', ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി സൂര്യ
Katrina Kaif
'തന്നോട് ഞങ്ങള്‍ക്ക് ദേഷ്യമാണ്, സൂപ്പര്‍ ഹിറ്റാകേണ്ട സിനിമയെ താന്‍ പരാജയപ്പെടുത്തി'; സംവിധായകന്‍ പറഞ്ഞതിനെപ്പറ്റി ലാല്‍ ജോസ്
Summary

Katrina Kaif gets bodyshamed brutally. Actress comes in support of her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com