

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പതിയെ മലയാളത്തിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. അന്നും ഇന്നും കാവ്യ മാധവനോളം മലയാളിത്തമുള്ളൊരു നായികയെ മലയാള സിനിമ വേറെ കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ നടന്‍ ദീലിപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു കാവ്യ മാധവന്‍.
തന്റെ ഇടവേളയെക്കുറിച്ച് കാവ്യ ആദ്യമായി മനസ് തുറന്നിരിക്കുകയാണ്. ഭര്‍ത്താവായ ദിലീപ് തന്നെ വീട്ടിലിരുത്തുകയാണെന്ന ആരോപണങ്ങള്‍ക്കാണ് കാവ്യ മറുപടി നല്‍കുന്നത്. കഴിഞ്ഞ ദിവസം ഒരുപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കാവ്യ മനസ് തുറന്നത്. ദിലീപ് അതിഥിയായി എത്തേണ്ട പരിപാടിയായിരുന്നു ഇത്. എന്നാല്‍ താരത്തിന് തിരക്കുകള്‍ കാരണം എത്താന്‍ സാധിച്ചില്ല. ഇതോടെ കാവ്യ പകരക്കാരിയായി.
''ദിലീപേട്ടന്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങാണിത്. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. യുകെയില്‍ പോകേണ്ട ആവശ്യം വന്നു. എനിക്ക് നോ പറയാന്‍ പറ്റില്ല, നീ പോകണം എന്ന് എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നത്. ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. ഞാന്‍ എന്റെ ആഗ്രഹത്തില്‍ നില്‍ക്കുകയാണ്. മോളെയൊക്കെ നോക്കുന്ന ആ കാലം അനുഭവിച്ചറിയണം എന്നുണ്ടായിരുന്നു. അതിനാലാണ് എല്ലാത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. എല്ലാവര്‍ക്കും എല്ലാവിധത്തിലുമുള്ള സന്തോഷവും സമാധാനവും നന്മകളും നേരുന്നു'' എന്നാണ് കാവ്യ പറഞ്ഞത്.
കാവ്യയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാവ്യയെ ദിലീപ് വീട്ടിലിയിരുത്തിയിരിക്കുകയാണെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നാണ് ആരാധകര്‍ പറയുന്നത്. 'ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവര്‍ക്കുള്ള മറുപടി, ഒന്നും അറിയാതെ കമന്റ് ബോക്‌സില്‍ വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു. അതിനെ റെസ്‌പെക്ട് ചെയ്യുക. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും' എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് കാവ്യയുടെ ഫാന്‍ പേജില്‍ പറയുന്നത്.
2016 നവംബര്‍ 25 നായിരുന്നു കാവ്യയുടേയും ദിലീപിന്റേയും വിവാഹം. ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡി ജീവിതത്തിലും ഒന്നാവുകയായിരുന്നു. വിവാഹത്തോടെ കാവ്യ പൂര്‍ണമായും സിനിമ ഉപേക്ഷിച്ചു. താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
