'ഇവള്‍ക്ക് ലുക്കേയുള്ളൂ, സിവിക് സെന്‍സ് ഇല്ല'; വെള്ളം കുടിച്ചതിന്റെ പേരില്‍ കയാദുവിനെ മര്യാദ പഠിപ്പിച്ച് ആരാധകർ, വിഡിയോ

ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരികയാണ് കയാദു ലോഹര്‍.
Kayadu Lohar
Kayadu Lohar
Updated on
1 min read

വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് കയാദു ലോഹര്‍. വര്‍ഷങ്ങള്‍ക്കിപ്പുറം തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് കയാദു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരികയാണ് കയാദു ലോഹര്‍. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയിലൂടെയാണ് കയാദുവിന്റെ തിരിച്ചുവരവ്.

Kayadu Lohar
ആ വിളിപ്പേര് ഇല്ലാത്ത 'പലര്‍ക്കും' മൂക്കത്തു വിരല്‍ വച്ച് പുഞ്ചിരി; പരിഹാസങ്ങള്‍ക്ക് രചനയുടെ മറുപടി

ഇതിനിടെ കയാദുവിന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നുള്ളതാണ് വിഡിയോ. നായകന്‍ ടൊവിനോ തോമസും വിഡിയോയിലുണ്ട്. കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്ന കയാദുവിന്റെ വിഡിയോയാണ് വൈറലാകുന്നത്.

Kayadu Lohar
രക്തത്തില്‍ കുതിര്‍ന്ന കിടക്ക, ഗര്‍ഭപാത്രം കൈ കൊണ്ട് പിഴുതു കളയാന്‍ തോന്നി; തുറന്ന് പറഞ്ഞ് ഐശ്വര്യ

കുപ്പി വായില്‍ വച്ച് കുടിക്കുന്ന കയാദുവിനെയാണ് വിഡിയോയില്‍ കാണുന്നത്. ഇതിന്റെ പേരില്‍ നടിക്ക് സിവിക് സെന്‍സില്ലെന്ന് വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതേ വിഡിയോയില്‍ കുപ്പി വായോട് അടുപ്പിക്കാതെ തന്നെ വെള്ളം കുടിക്കുന്ന ടൊവിനോയേയും കാണാം. ടൊവിനോയ്ക്ക് മര്യാദയുണ്ടെന്നും കയാദുവിന് അതില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചിലരുടെ ക്ലാസ്.

''ഇവള്‍ക്ക് ലുക്കേയുള്ളൂ, സിവിക് സെന്‍സ് ഇല്ല'' എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ കയാദുവിനെ പിന്തുണച്ചും ആളുകളെത്തുന്നുണ്ട്. ഇതിലൊക്കെ ഇത്ര വിമര്‍ശിക്കാന്‍ മാത്രം എന്തുണ്ടെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വെള്ളം കുടിക്കാനും സിവിക് സെന്‍സ് നോക്കണോ എന്നാണ് നടിയെ പിന്തുണച്ചെത്തുന്നവര്‍ ചോദിക്കുന്നത്.

അതേസമയം പള്ളിച്ചട്ടമ്പി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഡിജോ ജോസ് ആന്റണിയാണ് സിനിമയുടെ സംവിധാനം. ചിത്രം ഏപ്രില്‍ 15 ന് തിയേറ്ററിലെത്തും. മാസ് ആക്ഷന്‍ ചിത്രമായിരിക്കും പള്ളിച്ചട്ടമ്പിയെന്നാണ് ട്രെയിലര്‍ നല്‍കിയ സൂചന. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകായണ്.

Summary

Kayadu Lohar gets schooled by social media for lacking civic sense. as her video drinking water from a bottle gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com