മണാലിയിലെ ഒറ്റ ദിവസത്തെ ഷൂട്ടിന് ശേഷം നിര്‍ത്തിയ ചിത്രം; നിവിന്‍ പോളിയുടെ 'താരത്തിന്' സംഭവിച്ചതെന്ത്? വെളിപ്പെടുത്തി കയാദു ലോഹര്‍

Nivin Pauly, Kayadu Lohar
Nivin Pauly, Kayadu Lohar
Updated on
2 min read

കരിയറില്‍ വന്‍ തിരിച്ചുവരവാണ് നിവിന്‍ പോളി നടത്തിയിരിക്കുന്നത്. തുടര്‍ പരാജയങ്ങളില്‍ നിന്നും നൂറ് കോടി ചിത്രവുമായാണ് നിവിന്‍ പോളി തിരികെ വന്നത്. സര്‍വ്വം മായയിലൂടെയാണ് നിവിന്‍ നൂറ് കോടി തൊടുന്നത്. പിന്നാലെ ഇപ്പോഴിതാ ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ കരിയറിലെ ആദ്യ 200 കോടി ചിത്രവും നേടിയിരിക്കുന്നു. ഒരുകാലത്ത് അകന്ന് നിന്നിരുന്ന ബോക്‌സ് ഓഫീസ് വിജയം ഇന്ന് നിവിന് മുന്നില്‍ തലകുനിയ്ക്കുകയാണ്.

നിവിന്‍ പോളി തിരിച്ചുവരവ് ഗംഭീരമാക്കുമ്പോള്‍ നടന്റേതായി പ്രഖ്യാപിച്ചിട്ടുള്ള സിനിമകളെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയാണ്. ഇതിനിടെ നിവിന്റേതായി പ്രഖ്യാപിക്കപ്പെട്ട സിനിമകളില്‍ ചിലത് ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിവിന്‍ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു താരം. ഈ സിനിമയ്ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് ഇന്നും വ്യക്തതയില്ല.

2022 നവംബറില്‍ മണാലിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രാണ് താരം. നിവിന്‍ പോളിയ്‌ക്കൊപ്പം കയാദു ലോഹറും നിഖില വിമലുമായിരുന്നു പ്രധാന വേഷത്തില്‍. എന്നാല്‍ ഒരൊറ്റ ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു ചിതര്ത്ത ന്റെ നിര്‍മാണം. ഇപ്പോഴിതാ, താരത്തിന് സംഭവിച്ചത് എന്താണെന്ന് ചിത്രത്തിലെ നായികയായ കയാദു തുറന്നു സംസാരിക്കുകയാണ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് കയാദുവിന്റെ പ്രതികരണം.

''ആ സിനിമ സംഭവിക്കുകയില്ല. ഞങ്ങള്‍ ഒരു ദിവസം ഷൂട്ട് ചെയ്തിരുന്നു. പക്ഷെ ചില കാരണങ്ങളാല്‍ തിരികെ വരേണ്ടി വന്നു. ആ സിനിമ ഇനി ഉടനെയൊന്നും ആരംഭിക്കുമെന്ന് തോന്നുന്നില്ല. പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും എനിക്ക് പിന്നീട് കോളുകളൊന്നും വന്നിട്ടുമില്ല'' എന്നാണ് കയാദു പറയുന്നത്. ''സംഭവിക്കാനുള്ളത് സംഭവിക്കും, ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ'' എന്നും കയാദു പറയുന്നു.

''ഇത് എങ്ങനെ പറയണമെന്നറിയില്ല. എനിക്ക് നല്ലതാണെങ്കില്‍ അത് എന്നിലേക്ക് വരും. എനിക്ക് പറ്റുന്നതല്ലെങ്കില്‍ എന്നിലേക്ക് വരാതിരിക്കട്ടെ എന്നതാണ് എന്റെ പൊതുവായ കാഴ്ചപ്പാട്. താരം സിനിമയെക്കുറിച്ച് മാത്രമല്ല, പൊതുവെ ഞാന്‍ ഇങ്ങനെയാണ് ചിന്തിക്കാറുള്ളത്. അവസരം നഷ്ടമാകുമ്പോള്‍ ആദ്യം വിഷമം തോന്നും. പക്ഷെ അത് എനിക്കുള്ളതല്ലെന്ന് പിന്നീട് ഉള്‍ക്കൊള്ളും'' എന്നും കയാദു ലോഹര്‍ പറയുന്നു.

നിവിന്‍ പോളി വേറിട്ട ലുക്കില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു താരം. ചിത്രത്തില്‍ സിനിമാ നടനായിട്ടായിരുന്നു നിവിന്‍ അഭിനയിക്കേണ്ടിയിരുന്നത്. ഇതിനായി നിവിന് വണ്ണം കുറയ്‌ക്കേണ്ടിയിരുന്നു. തൊട്ട് മുമ്പ് നിവിനെ നായകനാക്കി ഒരുക്കിയ രാമചന്ദ്ര ബോസ് ആന്റ് കോയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ചുള്ള ലിസ്റ്റിന്റെ പരാമര്‍ശത്തോടെയാണ് താരം ഉപേക്ഷിച്ചതായുള്ള അഭ്യൂഹം സജീവമായത്. പോയ വര്‍ഷം താരത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റടക്കം നിവിന്‍ പോളി ഡിലീറ്റാക്കിയതും ചര്‍ച്ചയായിരുന്നു.

Nivin Pauly, Kayadu Lohar
"തലയണമന്ത്ര'ത്തിൽ ചിരിച്ചു കൊണ്ട് ഞാനൊരു കുടുംബം രണ്ടാക്കി തന്നില്ലേ ?; ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും'
Nivin Pauly, Kayadu Lohar
ദുൽഖറിന്റെ ​ഗ്രാന്റ് ഹോംകമിങ്; പ്രതീക്ഷ കാക്കുമോ അയാം ​ഗെയിം | Dulquer Salmaan | Nahas Hidhayath
Nivin Pauly, Kayadu Lohar
"സ്ഫടിക'ത്തിലെ ആ മുന്തിരിക്കള്ള് ബാക്കിയിരിപ്പുണ്ടോ ? എനിക്ക് മുൻപോ ശേഷമോ അങ്ങനെയൊരു സംഭവം ഒരു നായികയും ചെയ്തിട്ടില്ല'
Summary

Kayadu Lohar recalls what happened to Nivin Pauly starrer Thaaram. The filming got stopped after shooting for just one day in Manali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kayadu Lohar
Nivin Pauly, Khalifa
Nivin Pauly, Girish AD
Prithviraj, Nivin Pauly
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com