'ചിരിച്ച് ചിരിച്ച് മടുത്തു, കുറച്ചു വൈകിപ്പോയി'! കീർത്തിയുടെ ഓണാഘോഷത്തിനിടെ വിഡിയോ കോളിലെത്തി നാനി; ചിത്രങ്ങളുമായി താരം

നാനിക്കൊപ്പമുള്ള ചിത്രവും കീർത്തി പങ്കുവച്ചിട്ടുണ്ട്.
Keerthy Suresh, Nani
Keerthy Suresh, Naniഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

ഓണം ആഘോഷങ്ങളൊക്കെ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഫോട്ടോ പങ്കുവയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. നടി കീർത്തി സുരേഷ് ആണിപ്പോൾ ഓണാഘോഷ ചിത്രങ്ങളുമായെത്തിയിരിക്കുന്നത്. ഭർത്താവ് ആന്റണിയ്ക്കും മറ്റു കുടുംബാം​ഗങ്ങൾക്കുമൊപ്പമായിരുന്നു കീർത്തിയുടെ ഓണാഘോഷം.

"എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം അതിമനോഹരമായ ഒരു ഓണം. ഒരുപാട് സദ്യ കഴിച്ചു. ചിരിച്ച് ചിരിച്ച് മടുത്തു. പിന്നെ ഈ വിശേഷങ്ങളെല്ലാം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കാൻ കുറച്ചു വൈകി. അതറിയാമല്ലോ."- എന്നാണ് ചിത്രങ്ങൾക്കൊപ്പം കീർത്തി കുറിച്ചിരിക്കുന്നത്. ഓണാഘോഷത്തിനിടെ തെലുങ്ക് സൂപ്പർ താരവും കീർത്തിയുടെ അടുത്ത സുഹൃത്തുമായ നാനിയും വിഡിയോ കോളിൽ എത്തിയിരുന്നു.

നാനിക്കൊപ്പമുള്ള ചിത്രവും കീർത്തി പങ്കുവച്ചിട്ടുണ്ട്. നാനിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ അഞ്ജനയെയും വിഡിയോ കോളിൽ കാണാം. കേരള സാരിയും ഓഫ് വൈറ്റ് കുർത്തിയുമായിരുന്നു കീർത്തിയുടെ ഓണം ലുക്ക്. കീർത്തിയുടെ വളർത്തു നായകളെയും ഓണം തീമിലുള്ള വസ്ത്രം ധരിപ്പിച്ചിരുന്നു.

കാർത്തിക് സുബ്ബരാജിന്റെ 'ദോറോത്തി', നാനി നായകനായെത്തുന്ന 'പാരഡൈസ്' എന്നിവയാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Keerthy Suresh, Nani
'ഞാനിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും...'; 'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് അല്ലു അർജുൻ
Keerthy Suresh, Nani
'പോക്കറ്റില്‍ കാശുണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപിക്കുമായിരുന്നു, പ്രണയം തകര്‍ന്നു, പിന്നെ കല്യാണം കഴിച്ചു'; വിജയ് ദേവരക്കൊണ്ട പറയുന്നു
Keerthy Suresh, Nani
കടുത്ത പനിയും ശരീരവേദനയും; മമിത ബൈജു ആശുപത്രിയില്‍
Summary

Keerthy Suresh share her onam celebration photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com