

നടൻ കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് യൂത്ത്. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായിരുന്നു യൂത്ത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്.
മലയാളത്തിലെയും ബോളിവുഡിലെയും വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം മാര്‍ച്ച് 19 ന് പ്രദര്‍ശനം ആരംഭിച്ച യൂത്ത് ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
ഏപ്രിൽ 16 മുതൽ സിനിമ ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകര്‍ കയ്യടികളോടെ സ്വീകരിച്ച ഈ കൊച്ചു ചിത്രം, ബോക്‌സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റര്‍ കളക്ഷന്‍ ആണ് സ്വന്തമാക്കുന്നത്.
കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന 'യൂത്ത്', ഒരു യുവതാര തമിഴ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് സ്വന്തമാക്കുന്നത്. ഇതുവരെ 68 കോടിയാണ് സിനിമ ആഗോള തലത്തിൽ നേടിയത്. കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ അതീവ രസകരമായ സിനിമാനുഭവമാക്കി മാറ്റുന്നത്.
ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കെന്‍ കരുണാസ് തന്നെ രചനയും നിര്‍വഹിച്ച ഈ സ്‌കൂള്‍ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത് പാര്‍വത എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കറുപ്പയ്യ സി റാം, സുലോചന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെന്‍. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates