

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ബാലതാരം, കുട്ടികളുടെ സിനിമ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കാത്തത് വിവാദമായിരിക്കുകയാണ്. പുരസ്‌കാരത്തിന് അര്‍ഹമായ സിനിമകളോ പ്രകടനങ്ങളോ ഇല്ലെന്നാണ് ജൂറി ചെയര്‍മാനായ പ്രകാശ് രാജ് പറഞ്ഞ ന്യായീകരണം. എന്നാല്‍ പോയ വര്‍ഷം പുറത്തിറങ്ങി, രാജ്യത്താകെ ചര്‍ച്ചയായ സ്താനാര്‍ത്തി ശ്രീക്കുട്ടനടക്കമുള്ള സിനിമകളും പ്രകടനങ്ങളും ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം.
പ്രകാശ് രാജിന്റെ വാദത്തിനെതിരെ ബാലതാരം ദേവനന്ദയും രംഗത്തെത്തി. സ്താനാര്‍ത്തി ശ്രീക്കുട്ടനടക്കമുള്ള സിനിമകള്‍ ചൂണ്ടിക്കാണിച്ചാണ് ദേവനന്ദയുടെ വിമര്‍ശനം. നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുതെന്നാണ് ദേവനന്ദ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:
''നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ. പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാര്‍ഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാര്‍ത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്‌സ്, എആര്‍എം അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാന്‍ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊര്‍ജം ആയി മാറിയേനെ,
കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയര്‍മാന്‍ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമര്‍ഷം ഉണ്ട്. എല്ലാ മാധ്യമങ്ങളും, സിനിമ പ്രവര്‍ത്തകരും, പൊതു ജനങ്ങളും ഇതും ചര്‍ച്ച ചെയ്യണം, അവകാശങ്ങള്‍ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്, മാറ്റങ്ങള്‍ക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാന്‍ കഴിയണം ''.
നേരത്തെ ജൂറി ചെയര്‍മാന്റെ നിലപാടിനെതിരെ സ്താനാര്‍ത്തി ശ്രീക്കുട്ടന്റെ സംവിധായകന്‍ വിനേഷ് വിശ്വനാഥും നടനും സഹതിരക്കഥാകൃത്തുമായ ആനന്ദ് മന്മഥനുമെത്തിയിരുന്നു. നടന്‍ അരുണ്‍ സോള്‍, സംവിധായകന്‍ ശ്രീകാന്ത് ഇ.ജി തുടങ്ങിയവരും വിമര്‍ശിച്ചിരുന്നു. ശ്രീകാന്തിന്റെ സിനിമ സ്‌കൂള്‍ ചലേ ഹം പുരസ്‌കാരത്തിനായി അയച്ചിരുന്നുതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates