ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല വീഡിയോ ഇട്ടത്, റിതപ്പനെ ഇനി കാണാന്‍ പറ്റുവോ എന്നറിയില്ല: കിച്ചു സുധി

പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം
Kichu Sudhi
Kichu Sudhi
Updated on
1 min read

അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും മകന്‍ കിച്ചുവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറയുന്ന കിച്ചുവിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്ന് രേണു സുധിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Kichu Sudhi
90 ദിവസം കൂടുമ്പോൾ നടൻമാർ മയക്കുമരുന്ന് പരിശോധന നടത്തണമെന്ന് എംഎൽഎ; അത് രാഷ്ട്രീയക്കാർക്കും ആകാമെന്ന് വിഷ്ണു മഞ്ചു

തന്റെ വിഡിയോയ്ക്ക് പിന്നാലെ വന്ന വാര്‍ത്തകളോടും നരേറ്റീവുകളോടും പ്രതികരിച്ചു കൊണ്ട് കിച്ചു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു സുധി. കഴിഞ്ഞ ദിവസത്തെ ലൈവിന് താഴെ കമന്റ് ചെയ്തു കൊണ്ടായിരുന്നു കിച്ചുവിന്റെ പ്രതികരണം.

Kichu Sudhi
'നമ്മള്‍ രക്ഷപ്പെട്ടെടാ...';ചങ്ങാതിയുടെ വിജയത്തില്‍ മനം നിറഞ്ഞ് നന്ദഗോപന്‍; അടുത്തത് നീയെന്ന് വിപിന്‍ദാസ്!

'എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാന്‍ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാന്‍ പറ്റുവോ എന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങള്‍ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം. എല്ലാവരുടേയും സപ്പോര്‍ട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു', എന്നായിരുന്നു കിച്ചു കമന്റ് സെക്ഷനില്‍ കുറിച്ചത്. പിന്നാലെ പിന്തുണയറിയിച്ചു കൊണ്ട് നിരവധി പേരെത്തി.

' ചക്കരെ നീ അടിച്ച് പൊളിക്കട. ആരുടെ മുന്നിലും കൈനിട്ടാതെ ഈ യൂട്യൂബ് ല്‍നിന്ന് തന്നെ വരുമാനം കണ്ടെത്തി പഠിച്ച് മിടുക്കനായി നല്ലൊരു ജോലിവാങ്ങി അനിയന്‍കുട്ടി യെയും ഹാപ്പിയായ്ക്കി യാത്ര തുടരുക , എന്തേലും ദുശീലം മൊക്കെയുണ്ടെങ്കില്‍ അതെക്കെ ഒഴിവാക്കാന്‍ ശ്രമിക്കണം, മനസ്സില്‍ അടക്കി പിടിച്ചിരുന്നോ കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ കിച്ചുവിന്റെ മനസ് ഫ്രീ ആയത് മുഖത്തു തെളിഞ്ഞു കാണുന്നുണ്ട്. ഇനി മുതല്‍ എന്ത് കാര്യം ഉണ്ടെങ്കിലും തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക' എന്നിങ്ങനെയാണ് കമന്റുകള്‍.

Summary

Kichu Sudhi reacts to comments to his latest live. Says he post video under no pressure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com