മോഹന്‍ലാലും കമല്‍ഹാസനും ഒരുമിക്കേണ്ട സിനിമ; ക്ലൈമാക്‌സ് ഇഷ്ടമായില്ലെന്ന് പറഞ്ഞ് ഒഴിവാക്കി; ഇന്ന് ക്ലാസിക്: കെഎസ് രവികുമാര്‍

നല്ല കഥയാണ്, നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ വിട്ടേക്കൂവെന്ന് പറഞ്ഞു. ഇപ്പോഴാണ് അത് മനസിലാകുന്നത്
Kamal Haasan, KS Ravikumar, Mohanlal
Kamal Haasan, KS Ravikumar, Mohanlal
Updated on
2 min read

തമിഴ് സിനിമയിലെ ഹിറ്റ് മേക്കറാണ് കെഎസ് രവികുമാര്‍. രജനികാന്തിനേയും കമല്‍ഹാസനേയുമൊക്കെ നായകന്മാരാക്കി വന്‍ ഹിറ്റുകള്‍ ഒരുക്കിയിട്ടുണ്ട് കെഎസ് രവികുമാര്‍. അതേസമയം തനിക്ക് ചില നല്ല സിനിമകള്‍ നഷ്ടമായിട്ടുണ്ടെന്നും രവികുമാര്‍ പറയുന്നു. അത്തരത്തിലൊരു സിനിമയാണ് അന്‍പേ ശിവം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവം അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

2003 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്‍പേ ശിവം. കമല്‍ഹാസന്‍ എഴുതിയ സിനിമയുടെ സംവിധാനം സുന്ദര്‍ സി ആയിരുന്നു. കമല്‍ഹാസനും മാധവനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. എന്നാല്‍ ആദ്യം ചിത്രത്തിലേക്ക് കമലിനൊപ്പം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നു. സംവിധായകനായി പരിഗണിച്ചിരുന്നത് രവികുമാറിനേയും. എങ്ങനെയാണ് തനിക്ക് അന്‍പേ ശിവം നഷ്ടമായതെന്ന് പറയുകയാണ് കെഎസ് രവികുമാര്‍. ആ വാക്കുകളിലേക്ക്:

''നല്ല സിനിമകള്‍ വിജയിക്കാതെ പോയ അനുഭവങ്ങള്‍ ഒരുപാടുണ്ടല്ലോ. അന്‍പേ ശിവം ഇപ്പോള്‍ കള്‍ട്ടാണ്. അന്‍പേ ശിവത്തിന്റെ കഥ ഞാനായിരുന്നു കമല്‍ഹാസനെ വച്ച് ചെയ്യാനിരുന്നത്. തെന്നാലിയ്ക്ക് മുമ്പ് എന്നോട് പറഞ്ഞ കഥ അതായിരുന്നു. ഞാന്‍ കെമേഷ്യല്‍ ഡയറക്ടറാണല്ലോ. അതിനാല്‍ ക്ലൈമാക്‌സിനെ ചൊല്ലി എനിക്കും അദ്ദേഹത്തിനും ഇടയില്‍ തര്‍ക്കമായി. എന്തിനാണ് ആ സൗഹൃദം കാണിക്കുന്നത്? പരസ്പരം ഇഷ്ടമില്ലാത്തവര്‍ വളരെ അടുത്ത സുഹൃത്തുക്കളായി മാറുന്നത് എന്തിനാണ് കാണിക്കുന്നത്? അവസാനം അവന്‍ കാരണമാണ് ഇവരുടെ ജീവിതം സാധ്യമായത് എന്ന് വരണം. അവരുടെ കാമുകിയെ ഇവന്റെ അടുത്ത് വിട്ടിട്ട് പോകുന്നത് എന്തിനാണ്? എന്നൊക്കെ വാദിച്ചു. അന്ന് മോഹന്‍ലാല്‍ സാറിനെ വച്ചായിരുന്നു ആലോച്ചിരുന്നത്.

നല്ല കഥയാണ്, നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ വിട്ടേക്കൂവെന്ന് പറഞ്ഞു. ഇപ്പോഴാണ് അത് മനസിലാകുന്നത്. അന്‍പേ ശിവം ഇന്ന് കള്‍ട്ടാണ്. അന്‍പേ ശിവത്തില്‍ നിന്നും ഒരു കാര്യം ഞാന്‍ തെന്നാലിയിലേക്ക് എടുത്തു. തെന്നാലി തുടങ്ങും മുമ്പ്, എല്ലാം റെഡിയാണ് പക്ഷെ എന്തോ ഒരു കുറവുണ്ടല്ലോ എന്ന് ഞാന്‍ ചോദിച്ചു. തൊട്ടുമുമ്പത്തെ അവൈ ഷണ്‍മുഖിയില്‍ സ്ത്രീ വേഷം കെട്ടുന്നുണ്ട്. അതുപോലെ ഒന്നും ഇതില്‍ ഇല്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. ഇതിലിപ്പോള്‍ എന്താണ് ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു.

ഒരു കാര്യമുണ്ട്. പക്ഷെ അത് നിങ്ങള്‍ മറ്റേ സിനിമയ്ക്കായി വച്ചിരിക്കുകയാണ്, അതില്‍ നിന്നും ചുരണ്ടിയാലോ എന്ന് ഞാന്‍ ചോദിച്ചു. എന്നോട് കഥ പറയുമ്പോള്‍ അന്‍പേ ശിവത്തിലെ കഥാപാത്രം ശ്രീലങ്കയില്‍ നിന്നും വരുന്നതായിട്ടാണ് പറഞ്ഞത്. അത് അങ്ങനെ തന്നെ എടുത്ത് തെന്നാലിയിലെ കഥാപാത്രത്തിന് ശ്രീലങ്കന്‍ ഭാഷ കൊടുത്താലോ എന്ന് ഞാന്‍ ചോദിച്ചു. ചെയ്യാമല്ലോ എന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താല്‍ മറ്റേ സിനിമയെ ബാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍, ഏയ് ഇല്ല അത് വേറെ രീതിയില്‍ ചെയ്‌തോളാം എന്ന് പറഞ്ഞു. അത്ര ആത്മവിശ്വാസമായിരുന്നു കമല്‍ സാറിന്. തെന്നാലിയിലെ ഏറ്റവും വലിയ പ്ലസ് പോയന്റ് ശ്രീലങ്കന്‍ ഭാഷയായിരുന്നു. പക്ഷെ അന്‍പേ ശിവത്തെക്കുറിച്ച് ഇന്നും ആളുകള്‍ സംസാരിക്കുന്നുണ്ട്.''

Kamal Haasan, KS Ravikumar, Mohanlal
'ഇനി ​'ഗപ്പി'യുടെ രണ്ടാം ഭാ​ഗത്തെ കുറിച്ച് വല്ലതുമാണോ ചർച്ച ?' റീയൂണിയൻ ചിത്രങ്ങൾ പങ്കുവച്ച് ടൊവിനോ
Kamal Haasan, KS Ravikumar, Mohanlal
ജീന്‍സും ജുബ്ബയുമിട്ട്, തോളില്‍ സഞ്ചിയുമായി മുന്നിലൂടെ നടന്നു പോയ ആള്‍; ചോദിച്ചപ്പോള്‍ മരിച്ചതാണെന്ന് പറഞ്ഞു: ലെന
Kamal Haasan, KS Ravikumar, Mohanlal
'അൾട്ടിമേറ്റ് ആയിട്ട് ട്രാജിക് അല്ലേ ലൈഫ്, സന്തോഷിക്കുന്ന ആരെയും ഞാൻ കാണുന്നില്ല'; വർഷങ്ങൾക്കിപ്പുറം ചർച്ചയായി മുരളിയുടെ വാക്കുകൾ
Summary

KS Ravikumar regrets missing a cult movie. Mohanlal and Kamal Haasan were supposed to be in it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com