'ഒരു വിവാഹ സാ​​ഹചര്യത്തിൽ'; 21-ാം വിവാഹ വാർഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും

ഒന്നായതിന്റെ 21-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും.
Kunchacko Boban, Priya
Kunchacko Boban, Priyaഇൻസ്റ്റ​ഗ്രാം
Updated on
1 min read

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് കുഞ്ചാക്കോ ബോബൻ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ നടൻ പങ്കുവയ്ക്കാറുണ്ട്. നടന്റെ ജീവിതപങ്കാളി പ്രിയയും മലയാളികൾക്ക് സുപരിചിതയാണ്. ഒന്നായതിന്റെ 21-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും.

വിവാഹവാർഷികത്തിന്റെ സന്തോഷം രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഒരു വിവാഹ സാ​​ഹചര്യത്തിൽ എന്ന് കുറിച്ചു കൊണ്ടാണ് പ്രിയയ്ക്കൊപ്പമുള്ള ഏതാനും നിമിഷങ്ങൾ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.

"ഒരു വിവാഹ സാ​​ഹചര്യത്തിൽ. 21 വർഷത്തെ ദാമ്പത്യത്തിന്റെ മിസ്റ്ററി, എന്നും നീ ആയിരിക്കുന്നതിന് നന്ദി... എന്റെ സ്വപ്നങ്ങളുടെ രാജ്ഞി, എന്റെ ഹൃദയത്തിന്റെ രാജ്ഞി, എന്റെ ജീവിതത്തിലെ രാജ്ഞി"- കുഞ്ചാക്കോ ബോബൻ കുറിച്ചു.

വിവാഹദിനത്തിലെ ചിത്രങ്ങൾക്കൊപ്പമാണ് പ്രിയ ചാക്കോച്ചന് ആശംസകൾ നേർന്നിരിക്കുന്നത്. ടൊവിനോ, രമേഷ് പിഷാരടി, മഞ്ജു വാര്യർ, വിനയ് ഫോർട്ട്, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് ഇരുവർക്കും വിവാഹവാർഷികാശംസകൾ നേർന്നിരിക്കുന്നത്.

Kunchacko Boban, Priya
'അതുവരെ ഡയറ്റ് നോക്കിയിരുന്ന ഞാൻ പള്ളിച്ചട്ടമ്പിക്കായി ശരീരഭാരം കൂട്ടി; ഹെയർ സ്റ്റൈലും മീശയും വരെ മാറ്റി'

'ജീവനും ജീവന്റെ ജീവനും' എന്നാണ് രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്. അതേസമയം ഒരു ദുരൂഹ സാഹചര്യത്തിൽ ആണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Kunchacko Boban, Priya
രാമനായി രൺബീർ കപൂർ; ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യുടെ കാരക്ടർ ടീസർ

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിലീഷ് പോത്തൻ, സജിൻ ഗോപു, സംവിധായകൻ ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

Summary

Cinema News: Kunchacko Boban celebrates his 21st wedding anniversary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com