'അൻസിബ വിചാരിച്ചാൽ തകർന്നു പോകുന്ന ഒരാളല്ല ലക്ഷ്മി പ്രിയ; മത ചിഹ്നം വരാൻ പാടില്ലെന്ന് വാശി പിടിക്കുന്നത് എന്തിനാണ് ?'

തെളിവുകളെല്ലാം ഞാൻ പൊലീസിന് കൊടുത്തിട്ടുണ്ട്.
Lakshmi Priya
Lakshmi Priyaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കൊച്ചി: അൻസിബയുടെ പിന്നിൽ മത വർ​ഗീയ വാദികൾ ഉണ്ടെന്ന് തനിക്ക് സംശയമുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. അമ്മയെന്ന സംഘടന തകർക്കാനും കുറച്ച് മനുഷ്യരെ ബലിയാട് ആക്കനും വേണ്ടി അൻസിബ കരുതിക്കൂട്ടി ചെയ്തതാണെന്ന് ബലമായി സംശയിക്കുന്നുവെന്നും ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു. "അൻസിബ വിചാരിച്ചാൽ തകർന്നു പോകുന്ന ഒരാളല്ല ലക്ഷ്മി പ്രിയ.

അൻസിബയുടെ പിന്നിൽ കൃത്യമായിട്ടും അജണ്ടയുണ്ട്. ഇവിടുത്തെ മത വർ​ഗീയ വാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് ഞാൻ സംശയിക്കുന്നു. ഞാൻ പരാതി കൊടുത്തിട്ടില്ലായിരുന്നു. ഇങ്ങനെയൊരു കാര്യമുണ്ട്. ഒന്ന് അന്വേഷിച്ച് പറയണം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ഒരു പരാതി വ്യാജമാകുന്നത് എങ്ങനെയാണ്. ഒന്നുകിൽ നമ്മൾ അവരെപ്പറ്റി അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചു കൊണ്ട് പരാതി കൊടുക്കണം.

ഇല്ലെങ്കിൽ നമ്മൾ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യത ഇല്ലാത്തതും അവ്യക്തമായ കാര്യം ആയിരിക്കണം. ഇത് രണ്ടും ഇല്ലല്ലോ. അൻസിബയിൽ നിന്ന് എനിക്ക് നേരിട്ട കാര്യം ഞാൻ പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. അൻസിബയുടെ വർ​ഗീയ ശക്തികളുണ്ടെന്ന് ഞാൻ ബലമായി സംശയിക്കുന്നു. ഈ ആരോപണങ്ങളൊന്നും മറ്റൊരിടത്തും ഉന്നയിച്ച് ഞാൻ കണ്ടിട്ടില്ല.

ഡിസംബർ 10 ന് എനിക്ക് മെസേജ് അയക്കുന്നു. ഞാൻ പരാതി കൊടുക്കുന്നത് ജനുവരി 22 ന് ആണ്. ജനുവരി ആദ്യ വാരത്തോട് കൂടിയാണ് ഞങ്ങൾ‌ക്കിങ്ങനെ ഒരു ഓഫർ വരുന്നതും അൻസിബ അതിനെ എതിർക്കുന്നതും. എന്റെ പരാതി വെറും നാലേ നാല് വാക്കുകളേയുള്ളൂ. അതേക്കുറിച്ച് നീ അന്വേഷിക്കൂ എന്നാണ് അൻസിബയോട് ഞാൻ‌ പറഞ്ഞത്. തെളിവുകളെല്ലാം ഞാൻ പൊലീസിന് കൊടുത്തിട്ടുണ്ട്.

Lakshmi Priya
'ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ കാഴ്ച‌ വസ്തുക്കളാകുന്നത് പതിവാണ്'; 'പെദ്ദി' വിവാദത്തിന് പിന്നാലെ പൃഥ്വിരാജ് മുൻപ് പറഞ്ഞത് വീണ്ടും ചർച്ചയാക്കി ആരാധകർ

ഇത് കരുതിക്കൂട്ടി ചെയ്തത് തന്നെയാണ്. അമ്മയെന്ന ഞങ്ങളുടെ സംഘടന തകർക്കണം. ഞങ്ങളെ കുറച്ച് മനുഷ്യരെ ബലിയാട് ആക്കണം. ഒന്നുമറിയാത്ത ഞങ്ങളുടെ അം​ഗങ്ങളൊക്കെ അഭിപ്രായം പറഞ്ഞു കൊണ്ടുവരുന്നു. തീർച്ചയായും അത്തരത്തിലുള്ള കാര്യമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു.

Lakshmi Priya
'എന്റെ ഭർത്താവ് എന്നെക്കുറിച്ച് മോശമായി പറഞ്ഞെന്ന് പറഞ്ഞു, മോളെ അധിക്ഷേപിച്ചു; അൻസിബയ്ക്കെതിരെ 10 കോടിയുടെ മാനനഷ്ട കേസ് കൊടുക്കും'

കൃത്യമായി കാണാതെ നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ. എനിക്ക് സംശയിച്ചു കൂടേ. ഒരു മത ചിഹ്നം വരാൻ പാടില്ലെന്ന് വാശി പിടിക്കുന്നത് എന്തിനാണ്. ഒരു പള്ളിയുടെ പേര് വന്നാൽ എന്താണ് പ്രശ്നം". - ലക്ഷ്മി പ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

Summary

Lakshmi Priya allegations against Ansiba Hassan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com