ബോളിവുഡ് ഗായകനും മലയാളിയുമായ കെകെ അപ്രതീക്ഷിതമായാണ് വിടപറയുന്നത്. പരിപാടിക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇപ്പോള്‍ ഫാദേഴ്‌സ് ഡേയില്‍ കെകെയുടെ മകള്‍ താമര പങ്കുവച്ച കുറിപ്പാണ് ആരാധകരുടെ ഹൃദയം കവരുന്നത്. അച്ഛനില്ലാത്ത ജീവിതം ഇരുട്ടിലാണ് എന്നാണ് താമര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങള്‍ക്കൊപ്പമാണ് താമരയുടെ കുറിപ്പ്. സംഗീതജ്ഞയായ താമസ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ അച്ഛന്റെ മരണശേഷം ആദ്യമായാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്.
താമരയുടെ കുറിപ്പ് വായിക്കാം
എന്റെ അച്ഛനായിരിക്കുന്നത് ഒരു നിമിഷം ആണെങ്കില്‍ പോലും നിങ്ങളെ നഷ്ടപ്പെട്ടതിന്റെ വേദന നൂറു മടങ്ങായിരിക്കും. നിങ്ങളില്ലാത്ത ജീവിതം ഇരുട്ടിലാണ് അച്ഛാ. വലിയ പരിപാടി കഴിഞ്ഞെത്തുമ്പോഴും ഞങ്ങള്‍ക്കൊപ്പം കിടക്കുകയും ആലിംഗനം നല്‍കുകയും ചെയ്തിരുന്ന ഏറ്റവും സ്‌നേഹമുള്ള ക്യൂട്ടസ്റ്റ് അച്ഛനായിരുന്നു. ഐ മിസ് യു, നിങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് മിസ് ചെയ്യുന്നു. നമ്മുടെ പൊട്ടിച്ചിരികള്‍ മിസ് ചെയ്യുന്നു, അടുക്കളയില്‍ രഹസ്യമായിരുന്നു സ്‌നാക്‌സ് കഴിച്ചിരുന്നത് മിസ് ചെയ്യുന്നു. എന്റെ സംഗീതവും ചെറിയ വോയ്‌സ് നോട്ടുകളും നിങ്ങളെ കാണിച്ചിരുന്നതും അതിനുള്ള അച്ഛന്റെ പ്രതികരണവും മിസ് ചെയ്യുന്നു. നിങ്ങളുടെ കൈ പിടിക്കുന്നതും മിസ് ചെയ്യുന്നു. നിങ്ങള്‍ ഞങ്ങളെ എല്ലാം സുരക്ഷിതരും സന്തോഷമുള്ളവരും ഭാഗ്യവാന്മാരുമാക്കി. നിങ്ങളെന്ന യാഥാര്‍ത്ഥ്യമാണ് ഈ ലോകത്തിന് വേണ്ടിയിരുന്നത്. ഇപ്പോള്‍ നിങ്ങള്‍ പോയി. ഇപ്പോള്‍ ഒന്നും യഥാര്‍ത്ഥമായി തോന്നുന്നില്ല. പക്ഷേ നിങ്ങളുടെ അതിരുകളില്ലാത്ത സ്‌നേഹം ഞങ്ങളെ പ്രാപ്തരാക്കി. ഏതാണ്ട് ഇതുപോലെ. നിങ്ങളുടെ സ്‌നേഹമാണ് ഞങ്ങളുടെ ശക്തി.
ഞാനും നകുലും അമ്മയും അച്ഛന്റെ അഭിമാനം ഉയര്‍ത്താനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ശക്തരായിരിക്കും. പരസ്പരം സ്നേഹപരിലാളനകള്‍ പങ്കുവയ്ക്കും ചെയ്യും. പ്രപഞ്ചത്തിലെ ഏറ്റവും മികച്ച അച്ഛന് ഫാദേഴ്സ് ഡേ ആശംസകള്‍ നേരുകയാണ്. ഞങ്ങള്‍ എപ്പോഴും അച്ഛനെ സ്നേഹിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates