'അമ്മയുണ്ടാക്കുന്ന ചായയുടെ രുചി സൈന്റിഫിക്കലി വിശദീകരിക്കാൻ പറ്റില്ല; ജീവിതം എത്രത്തോളം എളുപ്പമാണ് ഇന്ന്'

നമ്മൾ സയൻസിന് കൊടുക്കേണ്ട ഒരു പ്രാധാന്യമുണ്ട്.
Lenaa
Lenaaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ലെന. അഭിമുഖങ്ങളിൽ ലെന പറയുന്ന കാര്യങ്ങളെല്ലാം പലപ്പോഴും വൈറലായി മാറാറുണ്ട്. ആത്മീയതയെക്കുറിച്ചും പുനർജന്മത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ലെന സംസാരിക്കാറുണ്ട്.

അടുത്തിടെ താൻ ആത്മാക്കളെ കണ്ടിട്ടുണ്ട് എന്ന ലെന പറഞ്ഞതും സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറിയിരുന്നു. അഭിനയത്തിന് പുറമേ എഴുത്തിലും ലെന കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ​ഗ​ഗയൻയാനിന്റെ ​ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്.

ഇപ്പോഴിതാ സയൻസിനെക്കുറിച്ച് ലെന പറഞ്ഞ കാര്യമാണ് ശ്രദ്ധേയമാകുന്നത്. സയൻസിന്റെയും ടെക്നോളജിയുടെയും പുരോ​ഗതി കാരണം മനുഷ്യ ജീവിതം എളുപ്പമാണെന്ന് ലെന പറയുന്നു. "നമ്മൾ സയൻസിന് കൊടുക്കേണ്ട ഒരു പ്രാധാന്യമുണ്ട്. സയൻസും ടെക്നോളജിയും മഹത്തരമാണ്. നമ്മുടെ ജീവിതം എത്രത്തോളം എളുപ്പമാണ് ഇന്ന്.

കാരണം സയൻസിന്റെയും ടെക്നോളജിയുടെയും പുരോ​ഗതി. പക്ഷേ അതിലൂടെ എല്ലാ കാര്യത്തിനെയും, അമ്മയുണ്ടാക്കുന്ന ചായയുടെ രുചി സൈന്റിഫിക്കലി വിശദീകരിക്കാൻ പറ്റില്ല. കൈപുണ്യത്തെ വിശദീകരിക്കാൻ പറ്റില്ല".- ബി​ഗ് ക്യു പോഡ്കാസ്റ്റിൽ ലെന പറഞ്ഞു.

Lenaa
എന്റെ കയ്യിലെ പൊട്ടിയ ഫോണ്‍ വാമിഖ കണ്ടു, ഐഫോണ്‍ 17 പ്രോ മാക്‌സ് സമ്മാനിച്ചു'; നടിയെക്കുറിച്ച് ഡിസി താരം
Lenaa
'ഭ്രാന്തായാല്‍' ആര്‍ക്കാണ് സുഖക്കേടുണ്ടാക്കുന്നത്? 'ഖലീഫ'യിലെ പാട്ടിന് ജേക്‌സിനെ പഴിക്കുന്നവര്‍ അറിയാന്‍
Lenaa
'രജനികാന്തിനൊപ്പം അഭിനയിക്കണമല്ലോ എന്നോർത്ത് പേടിച്ച് പനി പിടിച്ചു; ചില സമയത്ത് നമ്മുടെ കൂടെയുള്ളവർ തന്നെയാണ് പ്രശ്നം'
Summary

Lenaa talks about science.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Lenaa
Lenaa
Lenaa
Lenaa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com