'ഞാന്‍ നിങ്ങളുടെ ശ്രദ്ധതെറ്റിക്കട്ടേ'; ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; വൈറലായി ചിത്രം

ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാവുന്നത്
ഐശ്വര്യ ലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം
ഐശ്വര്യ ലക്ഷ്മി/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ലയാളികളുടെ ഇഷ്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാവുന്നത്. 

സ്‌കൈ ബ്ലൂ നിറത്തിലുള്ള സ്ലീവ് ലസ് ഷോര്‍ട്ട് ഡ്രസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഞാന്‍ നിങ്ങളുടെ ശ്രദ്ധതെറ്റിക്കട്ടേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീണാണ് ചിത്രം പകര്‍ത്തിയത്.എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. 

സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. അന്ന ബെന്‍, അനുപമ പരമേശ്വരന്‍, ശ്രിന്ദ, ഐമ റോസ്മി, നൈല ഉഷ, കീര്‍ത്തി സുരേഷ് തുടങ്ങിയ നിരവധി താരങ്ങളാണ് പ്രശംസയുമായി എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com